പറപ്പൂക്കര പ്രൈമറി ഹെൽത്ത്​ സെന്‍റർ കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തും

പറപ്പൂക്കര പ്രൈമറി ഹെൽത്ത്​ സെന്‍റർ കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തും ആമ്പല്ലൂര്‍: പറപ്പൂക്കര പഞ്ചായത്തിലെ പ്രൈമറി ഹെല്‍ത്ത് സെന്‍റർ നവീകരണത്തിന്​ 19.90 ലക്ഷം രൂപ അനുവദിച്ചതായി കെ.കെ. രാമചന്ദ്രന്‍ എം.എല്‍.എ അറിയിച്ചു. സെന്‍റർ കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തുന്നതിന്‍റെ ഭാഗമായാണ്​ നവീകരണം. എം.എല്‍.എയുടെ പ്രത്യേക വികസന ഫണ്ടില്‍നിന്നാണ് ഇതിനായി തുക നീക്കിവെച്ചിട്ടുള്ളത്​. പഞ്ചായത്ത് സെക്രട്ടറിയാണ് നിര്‍വഹണ ഉദ്യോഗസ്ഥന്‍. ടെൻഡര്‍ നടപടികള്‍ ആരംഭിച്ചതായും എം.എല്‍.എ അറിയിച്ചു. എം.എല്‍.എ ഫണ്ട് അടക്കം 87 ലക്ഷം ചെലവിലാണ് ഇവിടം കുടുംബാരോഗ്യ കേന്ദ്രമായി മാറ്റുന്നത്​. മുന്‍ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന്​ 20 ലക്ഷവും, എന്‍.എച്ച്.എമ്മിന്‍റെ 30 ലക്ഷവും, പഞ്ചായത്തിന്റെ 17 ലക്ഷവും ഇതുവരെ ചെലവാക്കിയിട്ടുണ്ട്. തുടർ പ്രവൃത്തികള്‍ക്കാണ് ഫണ്ട് അനുവദിച്ചിട്ടുള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.