പിതൃതർപ്പണ സായൂജ്യത്തിൽ ആയിരങ്ങൾ ആമ്പല്ലൂര്‍: പുതുക്കാട് മേഖലയിലെ വിവിധ ക്ഷേത്രങ്ങളുടെ നേതൃത്വത്തില്‍ ശിവരാത്രി ബലി തര്‍പ്പണം നടത്തി. വരന്തരപ്പിള്ളി ശ്രീകണ്‌ഠേശ്വരം ശിവക്ഷേത്രത്തില്‍ നടന്ന ബലിതര്‍പ്പണത്തില്‍ ആയിരത്തോളം പേര്‍ പങ്കെടുത്തു. നാഗത്ത് രാധാകൃഷ്ണന്‍ നായര്‍ ക്ഷേത്രം പ്രസിഡന്‍റ് ഡോ. ചന്ദ്രശേഖരന്‍, സെക്രട്ടറി ഉണ്ണികൃഷ്ണന്‍ പാലയ്ക്കല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. രാപ്പാള്‍ വാതില്‍മാടം ഭഗവതി ക്ഷേത്ര ആറാട്ടുകടവില്‍ നെടുന്തോള്‍ ഇല്ലത്ത് നാരായണന്‍ ഇളയത്, മുളങ്ങ് എടക്കാട്ടില്‍ വിഷ്ണു ശാന്തി എന്നിവര്‍ നേതൃത്വം നല്‍കി. ബലിതര്‍പ്പണത്തിനെത്തിയവര്‍ക്ക് നാട്ടുകാരുടെ കൂട്ടായ്മയില്‍ ലഘുഭക്ഷണം വിതരണം ചെയ്തു. മണലി രാമപുരം ശ്രീരാമ ക്ഷേത്ര കടവില്‍ നടന്ന ബലിതര്‍പ്പണത്തില്‍ ജയന്‍ ശാന്തി കാർമികത്വം വഹിച്ചു. ക്ഷേത്രം പ്രസിഡന്‍റ് സന്താന സ്വാമി, സെക്രട്ടറി സുനില്‍ മാപ്രാണത്ത്, ട്രഷറര്‍ സന്തോഷ് ചിറ്റേടത്ത് എന്നിവര്‍ നേതൃത്വം നല്‍കി. --------------- പടം-ശിവരാത്രിയോടനുബന്ധിച്ച് രാപ്പാള്‍ വാതില്‍മാടം ഭഗവതി ക്ഷേത്ര ആറാട്ടുകടവില്‍ നടന്ന പിതൃതര്‍പ്പണം. file name amb pithrutharppanam rappal
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.