കപ്പത്തോട്​ നവീകരണം: ആദ്യ ഘട്ടം ഏപ്രിൽ അവസാനം പൂർത്തിയാകും

കപ്പത്തോട്​ നവീകരണം: ആദ്യ ഘട്ടം ഏപ്രിൽ അവസാനം പൂർത്തിയാകും ചാലക്കുടി: കപ്പത്തോടിന്‍റെ ഒന്നാംഘട്ട നവീകരണ ജോലികൾ ഏപ്രിൽ അവസാനത്തോടെ പൂർത്തിയാകും. രണ്ടാംഘട്ട ജോലികൾ ആരംഭിക്കുന്നതിന്​ വേണ്ട നടപടികൾ വേഗത്തിൽ പൂർത്തിയാക്കുമെന്നും സനീഷ്കുമാർ ജോസഫ് എം.എൽ.എ അറിയിച്ചു. കപ്പത്തോട്, ചാത്തൻച്ചാൽ പുനരുദ്ധാരണ പ്രവൃത്തിയുമായി ബന്ധപ്പെട്ട് എം.എൽ.എ യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിനുശേഷമാണ് ഈ കാര്യം അറിയിച്ചത്. ചാത്തൻചാൽ നവീകരണവുമായി ബന്ധപ്പെട്ട ടെൻഡർ നടപടികൾ ഈ മാസം ഏഴിന് പൂർത്തിയാകും. പ്രസ്തുത പദ്ധതി പ്രദേശത്തെ തോടുകൾ അളന്ന് തിട്ടപ്പെടുന്നതിന് ഈ മാസം 19ന് പഞ്ചായത്ത്, പാടശേഖര സമിതി പ്രതിനിധികളുടെയും റവന്യൂ, കൃഷി, സർവേ വകുപ്പ് പ്രതിനിധികളുടെയും യോഗം ചേരുവാനും തുടർ നടപടികൾ ഊർജിതമാക്കുവാനും യോഗത്തിൽ തീരുമാനിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ വേണു കണ്ഠരുമഠത്തിൽ, വൈസ് പ്രസിഡന്‍റ്​ ലീന ഡേവിഡ്, ജില്ല പഞ്ചായത്തംഗം ലീല സുബ്രഹ്മണ്യൻ, പഞ്ചായത്ത് പ്രസിഡന്‍റുമാരായ ഡെന്നി വർഗീസ്, പ്രിൻസി, ബ്ലോക്ക് പഞ്ചായത്തംഗം പി.കെ. ജേക്കബ്​, കെ.എൽ.ഡി.സി എക്സിക്യൂട്ടീവ് എൻജിനീയർ സി.കെ. ഷാജി, അസി. എൻജിനീയർ ജസ്റ്റിൻ തോമസ്, പ്രിൻസിപ്പൽ കൃഷി ഓഫിസർ സി.വി. രമേഷ്, അസി. കൃഷി ഓഫിസർ മിനി ജോസഫ്, ഗ്രാമ പഞ്ചായത്തംഗങ്ങൾ, പാടശേഖര സമിതി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.