ചെന്തുരുത്തി ചാൽ ചുവന്നൊഴുകുന്നു

പുഴയിലേക്ക്​ രാസമാലിന്യം തള്ളുന്നതായി ആക്ഷേപം മാള: ചെന്തുരുത്തി ചാൽ കൃഷ്ണൻകോട്ട പുഴയുമായി ചേരുന്നിടത്ത്​ വെള്ളം ചുവന്നൊഴുകുന്നു. മലിനീകരണത്തെ തുടർന്നാണ്​ ചുവപ്പ് നിറം വ്യാപിക്കുന്നതെന്നാണ്​ സൂചന. സമീപത്തെ വ്യവസായ സ്ഥാപനത്തിൽ നിന്ന്​ പുഴയിലേക്ക് വൻതോതിൽ രാസമാലിന്യങ്ങൾ തള്ളുന്നതായും ആക്ഷേപമുണ്ട്​. മലിനീകരണം തടയാൻ അധികൃതരുടെ ഭാഗത്ത് നിന്ന് നടപടികളില്ലാത്തതിനെതിരെ ജനരോഷം ശക്തമാണ്​. മാള ചാലിൽ നിന്ന് ഉത്ഭവിച്ചുള്ള ചെന്തുരുത്തി ചാൽ ഏറ്റവും വലിയ മത്സ്യ കൃഷി ജലസ്രോതസ്സാണ്. പൊയ്യ പഞ്ചായത്ത്​ ഒന്നാം വാർഡിലാണ്​ വെള്ളം നിറം മാറി ഒഴുകുന്നത്​. വെള്ളത്തില്‍ ഏതോ തരത്തില്‍ മാലിന്യം കലര്‍ന്നിട്ടുണ്ടാകാമെന്നാണ് നാട്ടുകാര്‍ അനുമാനിക്കുന്നത്. അടിയന്തര പരിഹാരം ആവശ്യപ്പെട്ട്​ നാട്ടുകാർ പൊയ്യ ഗ്രാമപഞ്ചായത്തധികൃതർക്കും കലക്ടർക്കും പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായിട്ടില്ല. ആരോഗ്യ വകുപ്പ്​ പരിശോധനക്കായി വെള്ളം ശേഖരിച്ചിട്ടില്ലെന്നും നാട്ടുകാർ പറയുന്നു. കടുത്ത കുടിവെള്ളക്ഷാമമാണ് മേഖലയിലുള്ളത്​. ചാൽ മലിനമാവുന്നത് കുടിവെള്ള ലഭ്യതയെ ബാധിക്കുമെന്നും നാട്ടുകാർ ആശങ്കപ്പെടുന്നു. ഫോട്ടോ: പൊയ്യ പഞ്ചായത്ത്​ ഒന്നാം വാർഡിൽ തോട്ടിലെ വെള്ളം നിറം മാറിയ നിലയിൽ Tcm-mla-Poyya - Company - malinniyam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.