അരേക്കാപ്പ് പട്ടികവര്‍ഗ കോളനിയില്‍ കമ്യൂണിറ്റി ഹാളും റോഡും നിർമിക്കാൻ ഭരണാനുമതി

കോളനിയില്‍ 45 കുടുംബങ്ങളാണ് താമസിക്കുന്നത് ചാലക്കുടി: ഒറ്റപ്പെട്ട് കിടക്കുന്ന അതിരപ്പിള്ളി പഞ്ചായത്തിലെ അരേക്കാപ്പ് കോളനിയിലേക്ക് റോഡും കമ്യൂണിറ്റി ഹാളും യാഥാർഥ്യമാകുന്നു. കമ്യൂണിറ്റി ഹാൾ നിർമാണത്തിന് 30 ലക്ഷത്തി‍ൻെറയും റോഡ് സർവേക്ക്​ 9.80 ലക്ഷത്തി‍ൻെറയും ഭരണാനുമതിയായി. അതിരപ്പിള്ളി മലക്കപ്പാറയില്‍നിന്ന് നാല്​ കിലോമീറ്റര്‍ അകലെ ഉള്‍ക്കാട്ടിലുള്ള അരേക്കാപ്പ് കോളനിയില്‍ 45 കുടുംബങ്ങളാണ് താമസിക്കുന്നത്. മലക്കപ്പാറയില്‍നിന്ന് അരേക്കാപ്പിലേക്ക് റോഡ് നിര്‍മിക്കാന്‍ 20 കോടി രൂപയാണ്​ ചെലവ്​ പ്രതീക്ഷിക്കുന്നത്. തൊഴിലുറപ്പ് പദ്ധതിയില്‍പ്പെടുത്തി റോഡിന്റെ പ്രാരംഭ പ്രവൃത്തികള്‍ നവംബര്‍ രണ്ടാം വാരം ആരംഭിക്കും. റോഡ് നിര്‍മാണം പൂര്‍ത്തിയായാലേ കോളനിയില്‍ വൈദ്യുതി, കുടിവെള്ളം, വീട്, സ്കൂള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ കഴിയൂ. എം.എല്‍.എ ഫണ്ടിൽനിന്നും വിവിധ വകുപ്പുകളുടെ ഫണ്ടിൽനിന്നുമാണ് റോഡ് നിര്‍മാണത്തിന് തുക കണ്ടെത്തുക. കമ്യൂണിറ്റി ഹാൾ നിർമാണത്തിന് കോർപസ് ഫണ്ടില്‍ നിന്നാണ് തുക വിനിയോഗിക്കുക.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.