നീരോലിപാടം നികത്തൽ: സമഗ്ര അന്വേഷണത്തിന് മന്ത്രിയുടെ ഉത്തരവ് കൊരട്ടി: ചിറങ്ങര നീരോലി പാടം മണ്ണിട്ടു നികത്തലുമായി ബന്ധപ്പെട്ട് സമഗ്ര അന്വേഷണത്തിന് കൃഷിമന്ത്രി കെ. രാജൻ ഉത്തരവിട്ടു. മണ്ണിട്ടു നികത്തിയ നടപടി ക്രമവിരുദ്ധമാണെന്ന് പ്രാഥമികമായി മനസ്സിലാക്കാൻ കഴിഞ്ഞ സാഹചര്യത്തിലാണ് നടപടി. തൃശൂർ എൽ.ആർ ഡെപ്യൂട്ടി കലക്ടറെ പ്രാഥമിക അന്വേഷണത്തിന് ചുമതലപ്പെടുത്തുകയും ഒരാഴ്ചക്കുള്ളിൽ റിപ്പോർട്ട് നൽകാനും കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാനും റവന്യു പ്രിൻസിപ്പൽ സെക്രട്ടറിക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട മുഴുവൻ നടപടികളും പരിശോധിക്കും. ഭൂമി ഡാറ്റ ബാങ്കിൽനിന്ന് ഒഴിവാക്കുന്നതിന് 4 ഇ പ്രകാരമുള്ള കൃഷി ഓഫിസറുടെ റിപ്പോർട്ടോ എൽ.എൽ.എം.സിയുടെ അനുമതിയോ ഇല്ലാതെയാണ് നടപടിയെന്നും വ്യക്തമായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.