കൊടുങ്ങല്ലൂർ: നിർമാണം ആരംഭിക്കുന്ന ഇടപ്പള്ളി -കുറ്റിപ്പുറം ആറുവരി പാതക്ക് കൊടുങ്ങല്ലൂർ ചന്തപ്പുര ജങ്ഷനിൽ എലിവേറ്റഡ് ഹൈവേ നിർദേശം പ്ലാനിൽ ഉൾപ്പെടുത്താൻ ജനപ്രതിനിധികൾ ഇടപെടണമെന്ന് കൊടുങ്ങല്ലൂർ പൗരസമിതി യോഗം ആവശ്യപ്പെട്ടു. നിർമാണം പൂർത്തിയായി ഏഴ് വർഷം പിന്നിട്ട ചന്തപ്പുര -കോട്ടപ്പുറം ബൈപാസിൽ വഴിവിളക്കുകൾ സ്ഥാപിക്കാൻ നടപടികൾ വേണമെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകൾ നടത്തുന്ന പ്രത്യക്ഷ സമരങ്ങൾ കണ്ടില്ലെന്ന് നടിക്കുന്ന അധികൃതരുടെ നിലപാടിൽ യോഗം പ്രതിഷേധിച്ചു. പുതിയ അലൈൻമെന്‍റ് പ്രകാരമുള്ള സ്ഥലം ഏറ്റെടുത്താൽ യുദ്ധകാലാടിസ്ഥാനത്തിൽ വഴിവിളക്കുകൾ സ്ഥാപിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. വഴിവിളക്കിനു വേണ്ടി ഒറ്റയാൻ പോരാട്ടം നടത്തിയ അയ്യാരിൽ അബ്ദുൽ ലത്തീഫിന്‍റെ നിര്യാണത്തിൽ യോഗം അനുശോചിച്ചു. കുട്ടായ്മ നടത്തിവരുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ഇടപ്പള്ളി -കുറ്റിപ്പുറം തീരദേശ റെയിൽ പാതക്ക് വേണ്ടിയുള്ള ശ്രമം തുടരാനും തീരുമാനിച്ചു. കോതപറമ്പ് -വയലാർ, കാവിൽ കടവ് -എൽതുരുത്ത് വഴി കോട്ടപ്പുറത്തേക്കുള്ള നിലവിലെ റോഡ് ഉപയോഗപ്പെടുത്തി സമാന്തര റോഡ് നിർമിക്കുക, ശൃംഗപുരത്തെ മുസിരിസ് അറൈവൽ സെന്‍റർ ബസ്സ്റ്റാൻഡായി ഉപയോഗപ്പെടുത്തുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു. ടി.എസ്. സുന്ദരേശൻ അധ്യക്ഷത വഹിച്ചു ചേർന്ന ഓൺലൈൻ യോഗത്തിൽ സെക്രട്ടറി സി.എസ്. തിലകൻ, എൻ.വി. ലക്ഷ്മണൻ, ടി.കെ. ഷൺമുഖൻ, എം.എൻ. രാജപ്പൻ, വി.കെ. വേണുഗോപാലൻ, കെ.പി. പ്രേംനാഥ്, അഡ്വ. ഭാനുപ്രകാശ്, ടി.വി. മുരളീധരൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.