നാട്ടിക മണ്ഡലത്തിലെ റോഡുകളുടെ പുനരുദ്ധാരണത്തിന്​ ഒരുകോടി

തളിക്കുളം: നാട്ടിക നിയോജക മണ്ഡലത്തിലെ റോഡുകളുടെ പുനരുദ്ധാരണ പ്രവൃത്തികള്‍ക്ക് സംസ്ഥാന ദുരന്തനിവാരണ വകുപ്പില്‍നിന്ന് ഒരുകോടി രൂപ അനുവദിച്ചതായി സി.സി. മുകുന്ദന്‍ എം.എല്‍.എ അറിയിച്ചു. മണ്ഡലത്തിലെ പത്ത് റോഡുകളുടെ പുനരുദ്ധാരണ പ്രവൃത്തികള്‍ക്കാണ് തുക അനുവദിച്ചത്. താന്ന്യം ഗ്രാമപഞ്ചായത്തിലെ വന്നേരി-മാട് റോഡിന് 10 ലക്ഷം, ചാഴൂര്‍ ഗ്രാമപഞ്ചായത്തിലെ കരുപ്പാടം-പുളിക്കന്‍ കടവ് റോഡിന്​ 10 ലക്ഷം, അന്തിക്കാട് മാര്‍ക്കറ്റ് റോഡിന്​ 10 ലക്ഷം, ചേര്‍പ്പ് ഗ്രാമപഞ്ചായത്ത് ജയന്തി റോഡിന്​ 10 ലക്ഷം, പാറളം ഗ്രാമപഞ്ചായത്തിലെ മഹാത്മ റോഡിന്​ 10 ലക്ഷം, അവിണിശ്ശേരി ഗ്രാമപഞ്ചായത്തിലെ ജവഹര്‍ റോഡിന്​ 10 ലക്ഷം, നാട്ടിക പഞ്ചായത്തിലെ തൃപ്രയാര്‍ റോഡിന്​ 10 ലക്ഷം, വലപ്പാട് ഗ്രാമപഞ്ചായത്തിലെ അംശയോഗം റോഡിന്​ 10 ലക്ഷം, തളിക്കുളം ഗ്രാമപഞ്ചായത്ത് കൊപ്രക്കളം പടിഞ്ഞാറ് എരണേഴത്ത് അമ്പലത്തിലേക്കുള്ള വഴിക്ക്​ 10 ലക്ഷം, ചാഴൂര്‍ ഗ്രാമപഞ്ചായത്ത് വെണ്ണീറായി റോഡിന്​ 10 ലക്ഷം എന്നിങ്ങനെയാണ്​ പുനരുദ്ധാരണ പ്രവൃത്തികള്‍ക്ക്​ തുക അനുവദിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-18 06:10 GMT