ഗുരുവായൂര്‍ ഉത്സവം ഇന്ന് കൊടിയേറും

ആനയില്ലാ ശീവേലി ഇന്ന് ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് തിങ്കളാഴ്ച കൊടിയേറും. സ്വര്‍ണവര്‍ണ കൊടിമരത്തില്‍ രാത്രി എട്ടിനാണ് തന്ത്രി കൊടിയേറ്റുക. ഉത്സവത്തോടനുബന്ധിച്ച് എട്ട് ദിവസമായി നടന്നുവന്ന സഹസ്രകലശച്ചടങ്ങുകള്‍ ബ്രഹ്മകലശാഭിഷേകത്തോടെ സമാപിച്ചു. ഇടുതുടി, വീരാണം, ഇടയ്ക്ക, ചെണ്ട, തിമില, കൊമ്പ്, കുറുങ്കുഴല്‍, നാഗസ്വരം, തവില്‍, ഇലത്താളം, ശംഖനാദം, ചേങ്ങില, ആലവട്ടം, വെഞ്ചാമരം, മുത്തുക്കുട എന്നിവയുടെ അകമ്പടിയോടെ കലശങ്ങള്‍ കൂത്തമ്പലത്തില്‍നിന്ന് ശ്രീകോവിലിലേക്ക് എഴുന്നള്ളിച്ചു. മേല്‍ശാന്തി ജയപ്രകാശ് നമ്പൂതിരി ബ്രഹ്മകലശം എഴുന്നള്ളിച്ചു. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ആനയില്ലാതിരുന്ന കാലത്തെ അനുസ്മരിപ്പിച്ച് തിങ്കളാഴ്ച ആനയില്ലാ ശീവേലി നടക്കും. കീഴ്ശാന്തി സ്വര്‍ണത്തിടമ്പ് കൈയിലേന്തി നടന്നാണ് ശീവേലിയുടെ പ്രദക്ഷിണം പൂര്‍ത്തിയാക്കുക. വൈകീട്ട് മൂന്നിന് ആനയോട്ടം. ഉത്സവത്തിന്റെ ഭാഗമായ പകര്‍ച്ചയും പ്രസാദഊട്ടും ഇത്തവണയില്ല. 30,000 പേര്‍ക്ക് കിറ്റ് നല്‍കും. tct gvr brahmakalasham Ezhunallippu സഹസ്രകലശത്തോടനുബന്ധിച്ച് ബ്രഹ്മകലശം എഴുന്നള്ളിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-18 06:10 GMT