ഗുരുവായൂര്‍ ആനയോട്ടം ഇന്ന്; മൂന്ന് ആനകള്‍ പങ്കെടുക്കും

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന്റെ ഭാഗമായ ആനയോട്ടത്തിന് മൂന്ന് ആനകളെ പങ്കെടുപ്പിക്കാന്‍ തൃശൂർ ജില്ല ഭരണകൂടത്തിന്റെ അനുമതിയായി. സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തും. ക്ഷേത്രപരിസരത്തെ റോഡുകളിലെ പ്രവേശനവും നിയന്ത്രിക്കും. ഓടാനുള്ള രവികൃഷ്ണ, വിഷ്ണു, ദേവദാസ് എന്നീ ആനകളെ നറുക്കെടുപ്പിലൂടെ തീരുമാനിച്ചു. ഗോപീകണ്ണനെ പകരക്കാരനായി നിര്‍ത്തും. തിങ്കളാഴ്ച വൈകീട്ട് മൂന്നിനാണ് ആനയോട്ടം. മുന്‍കാലങ്ങളില്‍ ഇരുപതിലേറെ ആനകള്‍ ആനയോട്ടത്തില്‍ പങ്കെടുക്കാറുണ്ട്. കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായാണ് എണ്ണം കുറച്ചത്. പാരമ്പര്യാവകാശികള്‍ നല്‍കുന്ന കുടമണികളുമായി ക്ഷേത്രത്തില്‍നിന്ന് പാപ്പാന്മാര്‍ മഞ്ജുളാലിലേക്ക് ഓടിയെത്തും. മണികള്‍ ആനയെ അണിയിക്കും. ശംഖ് വിളിച്ചാല്‍ ആനയോട്ടം തുടങ്ങും. ആദ്യമെത്തുന്ന ആന ക്ഷേത്രത്തില്‍ കടന്ന് ഏഴ് പ്രദക്ഷിണം പൂര്‍ത്തിയാക്കും. ചിത്രം tct gvr aana narukkeduppu ഗുരുവായൂര്‍ ആനയോട്ടത്തില്‍ പങ്കെടുപ്പിക്കുന്ന ആനകളെ നറുക്കിട്ട് നിശ്ചയിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-18 06:10 GMT