തൃശൂർ: മാധ്യമ സ്വാതന്ത്ര്യവും വസ്ത്ര സ്വാതന്ത്ര്യവും നിഷേധിക്കുന്ന ഭരണകൂട ഭീകരതക്കെതിരെ എം.എസ്.എഫ് ജില്ല കമ്മിറ്റി സ്റ്റുഡന്റ്സ് പ്രൊട്ടസ്റ്റ് സംഘടിപ്പിച്ചു. 'ഹം ദേകേങ്കെ' പേരിൽ തൃശൂർ ടൗണിൽ നടത്തിയ സമരം ഭരണഘടന അനുശാസിക്കുന്ന അവകാശങ്ങൾ ഓരോന്നായി കവർന്നെടുക്കുന്ന സംഘ്പരിവാർ ഭരണകൂടത്തിനെതിരെയുള്ള വിദ്യാർഥി പ്രതിഷേധം രേഖപ്പെടുത്തി. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.എച്ച്. റഷീദ് ഉദ്ഘാടനം നിർവഹിച്ചു. എം.എസ്.എഫ് ജില്ല പ്രസിഡന്റ് എസ്.എ. അൽറെസിൻ അധ്യക്ഷത വഹിച്ചു. വി.ആർ. അനൂപ്, എം.എ. റഷീദ്, ആരിഫ് പാലയൂർ, കെ.വൈ. അഫ്സൽ, ഷബീറലി, സി.എ. സൽമാൻ, ഫഈസ് മുഹമ്മദ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.