തൃശൂർ: കെ.എസ്.യു ജില്ല ജനറൽ സെക്രട്ടറി ഗോകുൽ ഗുരുവായൂരിനെ ഗുണ്ടാ ആക്റ്റിൽപ്പെടുത്തി കേസെടുത്തതിൽ ജില്ല കോൺഗ്രസ് കമ്മിറ്റി പ്രതിഷേധിച്ചു. സോഷ്യൽ മീഡിയയിൽ ബി.ജെ.പി.ക്കെതിരെ പോസ്റ്റിട്ടതിന്‍റെ പേരിലാണ് പൊലീസിലെ സംഘ്പരിവാറുകാർ കള്ളക്കേസെടുത്തതെന്ന് ഡി.സി.സി ആരോപിച്ചു. ഗുരുവായൂർ നഗരസഭ മൂന്നാം വാർഡിൽ നഗരസഭ തെരഞ്ഞെടുപ്പിൽ ഗോകുൽ യു.ഡി.എഫ് സ്ഥാനാർഥിയായിരുന്നു. ഈ വാർഡിൽ രണ്ടാം സ്ഥാനത്തുവന്ന ബി.ജെ.പിയിലെ മുഴുവൻ യുവാക്കളും ബി.ജെ.പിയിൽനിന്ന് രാജിവെച്ച് കഴിഞ്ഞമാസം കോൺഗ്രസിൽ ചേർന്നിരുന്നു. ഇതിന് നേതൃത്വം കൊടുത്ത ഗോകുൽ, ബി.ജെ.പി.ക്ക് കൊടികെട്ടാൻ ആളില്ലെന്ന് പോസ്റ്റിട്ടതിന്‍റെ പേരിൽ പൊലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തി കൊലപാതക കേസിലെ പ്രതികളോട് പെരുമാറുന്നതുപോലെ ഭീഷണിപ്പെടുത്തുകയും 107-ാം വകുപ്പ് അനുസരിച്ച് കേസ് എടുക്കുകയും ചെയ്തുവെന്ന് ഡി.സി.സി കുറ്റപ്പെടുത്തി. സി.പി.എം നിർദേശപ്രകാരം ഗുരുവായൂർ പൊലീസ് ബി.ജെ.പിയെ സഹായിക്കുകയാണ്. ബി.ജെ.പിക്കെതിരെ പോസ്റ്റിടുന്നവർക്കെതിരെ കേസെടുക്കാനാണ് തീരുമാനമെങ്കിൽ കേരളത്തിലെ മുഴുവൻ കോൺഗ്രസ് പ്രവർത്തകർക്കെതിരെയും കേസെടുക്കേണ്ടി വരുമെന്ന് ഡി.സി.സി പ്രസിഡന്‍റ് ജോസ് വള്ളൂർ പ്രസ്താവനയിൽ പറഞ്ഞു. സംഭവത്തിൽ ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്നും അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.