കൊടുങ്ങല്ലൂർ: മകളെ കൊണ്ട് പിതാവിനെതിരെ വ്യാജമൊഴി കൊടുപ്പിച്ച് പോക്സോ കേസ് രജിസ്റ്റർ ചെയ്തതുമായി ബന്ധപ്പെട്ട് പൊലീസ് കേസ് എടുത്തു. പത്ത് വയസ്സുകാരിയുടെ തൃശൂർ സ്വദേശിനിയായ മാതാവിന്‍റെ മാതാപിതാക്കൾക്കെതിരെയാണ് കൊടുങ്ങല്ലൂർ പൊലീസ് കേസെടുത്തത്. 2020 ഒക്ടോബറിൽ രജിസ്റ്റർ ചെയ്ത പോക്സോ കേസിലാണ് കോടതിയുടെ അനുമതിയോടെ കേസെടുത്തത്. കുട്ടിയുടെ പിതാവിനെതിരെയായിരുന്നു 2020ൽ പോക്സോ പ്രകാരം കേസ് എടുത്തത്. അന്വേഷണം നടത്തിയതിൽ കളവാണെന്ന് ബോധ്യപ്പെട്ടതിനാൽ കേസ് തെറ്റാണെന്ന് അന്തിമ റിപ്പോർട്ട് നൽകുകയും ചെയ്തു. തുടർന്ന് പൊലീസ് കളവായി മൊഴി നൽകിയതിനെതിരെ കേസെടുക്കുന്നതിനായി കോടതി മുമ്പാകെ റിപ്പോർട്ട് നൽകുകയായിരുന്നു. കുട്ടിയുടെ മാതാപിതാക്കൾ അകന്ന് കഴിയുന്നതിനിടെയാണ് വ്യാജമൊഴി കൊടുപ്പിച്ചത്. മാതാപിതാക്കളെ ഒന്നിപ്പിക്കാൻ വേണ്ടിയാണെന്ന് പറഞ്ഞാണ് തെറ്റായ മൊഴി കൊടുപ്പിച്ചത്. എന്നാൽ, കൗൺസലിങ്ങിനിടെ പിതാവിനെതിരെ നിർബന്ധിച്ച് പറയിപ്പിച്ചതാണെന്ന് കുട്ടി തുറന്ന് പറയുകയായിരുന്നു. ഇതനുസരിച്ച് മജിസ്ട്രേറ്റ് മുമ്പാകെ രഹസ്യമൊഴിയും കൊടുത്തുവെന്ന് സി.ഐ ബ്രിജുകുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.