വയനാട്ടിലെ കപ്പിപ്പടി കോളനിയിൽ ഇനി പൊലീസ് വീട് തൃശൂർ: വയനാട് പുൽപള്ളിയിലെ കപ്പിപ്പടി കോളനിയിൽ ആദ്യമായി പൊലീസ് വീടും. ദമ്പതികളായ കെ.ബി. ഷിജുവും സുധ വിശ്വനാഥനുമാണ് വീട്ടിലെ പൊലീസുകാർ. വ്യാഴാഴ്ച മുഖ്യമന്ത്രി സല്യൂട്ട് സ്വീകരിച്ച സേനാബാച്ചിലാണ് ഷിജുവും സുധയും ഉൾപെട്ടത്. ഇതാദ്യമായാണ് ആദിവാസി വിഭാഗങ്ങളിൽനിന്നുള്ളവരിൽ ദമ്പതികൾ പൊലീസിലെത്തുന്നത്. എഴുത്തുപരീക്ഷകളിൽ ഷിജുവിന് ഒന്നാം റാങ്കും സുധക്ക് രണ്ടാം റാങ്കുമായിരുന്നു. സംസ്ഥാനത്തെ ആദിവാസി മേഖലയിൽനിന്ന് പ്രത്യേക നിയമനം വഴി തിരഞ്ഞെടുക്കപ്പെട്ട് പരിശീലനം നേടിയ 123 പേരാണ് പൊലീസിന്റെ ഭാഗമായത്. മലപ്പുറം നിലമ്പൂർ ബ്ലോക്ക് പഞ്ചായത്തിലെ വഴിക്കടവ് ഡിവിഷൻ പ്രതിനിധിയായിരുന്ന സി. സുധീഷും പൊലീസിൽ നിയമനം നേടി. സ്പെഷൽ റിക്രൂട്ട്മെന്റ് വഴി തിരഞ്ഞെടുത്ത രണ്ടാമത്തെ ബാച്ചാണിത്. jn thu 01, 02 സ്പെഷൽ റിക്രൂട്ട്മെന്റ് വഴി പൊലീസ് സേനയിലേക്ക് തിരഞ്ഞെടുത്ത കെ.ബി. ഷിജു-സുധ വിശ്വനാഥൻ ദമ്പതികൾ പാസിങ് ഔട്ട് പരേഡിനുശേഷം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.