ഇരിങ്ങാലക്കുട നഗരസഭയിലെ കുട്ടികള്‍ക്ക് ചെസ് പരിശീലന ക്യാമ്പ് തുടങ്ങി ഇരിങ്ങാലക്കുട: നഗരസഭയിലെ ആറിനും 15നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് സൗജന്യ ചെസ് പരിശീലന ക്യാമ്പ് ആരംഭിച്ചു. മുനിസിപ്പാലിറ്റിയിലെ വാർഡ് കൗൺസിലർമാർ തിരഞ്ഞെടുത്തവർക്കാണ് നഗരസഭ മിനി ടൗൺഹാളിൽ പരിശീലനം നൽകുന്നത്. ഫെബ്രുവരി പത്തുമുതൽ 10 ദിവസമാണ് തൃശൂർ ചെസ് അസോസിയേഷന്റെ നേതൃത്വത്തിൽ പരിശീലനം. നഗരസഭ അധ്യക്ഷ സോണിയ ഗിരി ട്രെയിനിങ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജെയ്സൺ പാറേക്കാടൻ അധ്യക്ഷത വഹിച്ചു. ഇന്ത്യൻ യൂത്ത് ചെസ് വിങ് ടി.ജെ. സുരേഷ് മുഖ്യാതിഥിയായി. നഗരസഭ കൗൺസിലർമാരായ സി.സി. ഷിബിൻ, ജിഷ ജോബി, സിജു യോഹന്നാൻ, സഞ്ജയ് എന്നിവർ സംസാരിച്ചു. ജില്ല ചെസ് അസോസിയേഷൻ സെക്രട്ടറി പീറ്റർ ജോസഫ് സ്വാഗതവും ഇരിങ്ങാലക്കുട നഗരസഭ സെക്രട്ടറി മുഹമ്മദ് അനസ് നന്ദിയും പറഞ്ഞു. ജില്ലയിലെ 1000 കുട്ടികളെ ചെസ് പഠിപ്പിക്കുക എന്ന ലക്ഷ്യവുമായാണ് ചെസ് അസോസിയേഷൻ വിവിധ നഗരസഭകളിൽ ഇത്തരം പരിശീലന പരിപാടികൾ സംഘടിപ്പിക്കുന്നത്. 40 പേരടങ്ങുന്ന ഓരോ ബാച്ച് വീതം രണ്ടുബാച്ചുകളാണ് ഒരുദിവസം ഉണ്ടാകുക. രാവിലെ 9.30നും ഉച്ചക്ക് രണ്ടിനും ആയിരിക്കും ക്ലാസുകൾ. ഓരോ ബാച്ചിനും ഒരു മണിക്കൂർ വീതമായിരിക്കും പരിശീലനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.