കൊടകര: സംരക്ഷിക്കാനാളില്ലാതെ രോഗശയ്യയില്‍ കിടന്നിരുന്ന വയോധികരായ സഹോദരങ്ങളെ സാമൂഹിക നീതിവകുപ്പിലെ പ്രവര്‍ത്തകരെത്തി ആശുപത്രിയിലേക്ക് മാറ്റി. മറ്റത്തൂര്‍ പഞ്ചായത്തിലെ 19ാം വാര്‍ഡിലുള്ള ഭാസ്‌കരന്‍, സഹോദരി ചന്ദ്രു എന്നിവരെയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ഏതാനും നാളുകളായി ഭാസ്‌കരന്‍ കിടപ്പുരോഗിയാണ്. സഹോദരിയായ ചന്ദ്രുവാണ് ഇയാളെ പരിചരിച്ചിരുന്നത്. എന്നാല്‍, ചന്ദ്രുവും രോഗിയായതോടെ ഇവരെ സംരക്ഷിക്കാനും പരിചരിക്കാനും ആളില്ലാതായി. ഇതേതുടര്‍ന്നാണ് സാമൂഹിക പ്രവര്‍ത്തക മാല രമണന്‍, മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി എന്നിവരുടെ നേതൃത്വത്തില്‍ ആശുപത്രിയിലേക്ക് മാറ്റിയത്. ഭാസ്‌കരനെ മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജ് ആശുപത്രിയിലും സഹോദരിയെ ജില്ല ആശുപത്രിയിലും പ്രവേശിപ്പിച്ചു. രോഗം ഭേദപ്പെട്ടാല്‍ ഇവരെ വയോജന സംരക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.