തൃശൂർ: ജില്ല അത്‌ലറ്റിക്‌സ് അസോസിയേഷൻ നേതൃത്വത്തിൽ 25ാം കല്യാൺ സിൽക്‌സ് സംസ്ഥാന ക്രോസ്കൺട്രി ചാമ്പ്യൻഷിപ് ഞായറാഴ്ച തൃശൂരിൽ നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. തൃശൂർ അക്വാട്ടിക് കോംപ്ലക്‌സിന് മുന്നിൽനിന്ന് തുടങ്ങി വടക്കേ ബസ് സ്റ്റാൻഡ്, ഭാരതീയ വിദ്യാഭവൻ, സാഹിത്യ അക്കാദമി, രാമനിലയം, യാത്രി നിവാസ്, ചെറുമുക്ക് ക്ഷേത്രം ജങ്ഷൻ, അശ്വിനി ജങ്ഷൻ വഴി അക്വാട്ടിക് കോംപ്ലക്‌സിന് മുന്നിൽ സമാപിക്കും. രാവിലെ 6.30ന് ജില്ല പൊലീസ് മേധാവി ആർ. ആദിത്യ ഫ്ലാഗ്ഓഫ് ചെയ്യും. പത്ത് കിലോമീറ്ററിലുള്ള പുരുഷ വിഭാഗം മത്സരമാണ് നടക്കുക. സമാപന സമ്മേളനത്തിൽ കൃഷി മന്ത്രി വി.എസ്. സുനിൽകുമാർ മുഖ്യാതിഥിയാകും. ഈ മാസം 21ന് പഞ്ചാബിലെ ചണ്ഡിഗഢിൽ നടക്കുന്ന 51ാമത് ദേശീയ ക്രോസ്കൺട്രി ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനുള്ള കേരള ടീമിനെ മത്സരത്തിൽനിന്ന് തിരഞ്ഞെടുക്കും. വാർത്തസമ്മേളനത്തിൽ ജില്ല അത്‌ലറ്റിക്‌സ് അസോസിയേഷൻ പ്രസിഡൻറ് പ്രഫ. ഇ.യു. രാജൻ, സെക്രട്ടറി സി.ആർ. വേണുഗോപാലൻ, സംസ്ഥാന വൈസ് പ്രസിഡൻറ് പ്രഫ. പി.എം. നാരായണൻ നമ്പൂതിരി, ട്രഷറർ വി. ഹേമലത എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.