*പി.എസ്.സിയെ സർക്കാർ 'പെണ്ണുമ്പിള്ള സർവിസ് കമീഷനാ'ക്കി *ശോഭയെ ദേശീയ പ്രസിഡൻറ് വിളിച്ചുവോയെന്ന് അറിയില്ല തൃശൂർ: മുഖ്യമന്ത്രി പിണറായി വിജയനെതിരായ അധിക്ഷേപ പരാമർശത്തിൽ കോൺഗ്രസ് നേതാവ് കെ. സുധാകരനെ ന്യായീകരിച്ച് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രൻ. ചെത്തുകാരൻ എന്നത് അത്ര മോശം തൊഴിലല്ലെന്നും ജാതീയ അധിക്ഷേപമായി ബി.ജെ.പി ഇതിനെ കാണുന്നില്ലെന്നും സുരേന്ദ്രൻ പറഞ്ഞു. പിണറായി എത്ര പേരെ അധിക്ഷേപിക്കുന്നുവെന്നും സുധാകരൻ തൊഴിലിനെ പരാമർശിച്ചത് ജാതീയമായി കാണാനാവില്ലെന്നും സുരേന്ദ്രൻ തൃശൂരിൽ വാർത്തസമ്മേളനത്തിൽ പറഞ്ഞു. പി.എസ്.സിയെ നോക്കുകുത്തിയാക്കി നേതാക്കളുടെ ഭാര്യമാർക്കും പാർട്ടി പ്രവർത്തകർക്കും നിയമനം നൽകുകയാണ്. പബ്ലിക് സര്‍വിസ് കമീഷന്‍ 'പെണ്ണുമ്പിള്ള സര്‍വിസ് കമീഷ'നായി. ഇതിനെതിരെ സംസ്ഥാന വ്യാപക പ്രക്ഷോഭം സംഘടിപ്പിക്കും. അനധികൃത നിയമനത്തിനെതിരെ നിയമപരമായും നീങ്ങും. ജാതിയും മതവുമില്ലെന്ന് പറയുകയും ജോലിക്കാര്യം വരുേമ്പാൾ അത് ബാധകമല്ലെന്ന് കാണിക്കുകയും ചെയ്ത എം.ബി. രാജേഷ് മര്യാദ കാട്ടണമായിരുന്നു. ഉമ്മൻ ചാണ്ടി നേതൃസ്ഥാനത്തെത്തിയപ്പോൾ അഴിമതിക്കെതിരെ ശബ്ദിക്കാൻ യു.ഡി.എഫിന് കഴിയുന്നില്ല. പെട്രോൾ വില കുറയാൻ സംസ്ഥാന സർക്കാർ നികുതി കുറക്കണം. ശോഭ സുരേന്ദ്രനുമായി ഒരു പ്രശ്നവുമില്ലെന്നും ദേശീയ അധ്യക്ഷൻ ശോഭയെ വിളിച്ചിരുന്നോയെന്ന് അറിയില്ലെന്നും സുരേന്ദ്രൻ പറഞ്ഞു. ജേക്കബ് തോമസിന് മത്സരിക്കാന്‍ താൽപര്യമുണ്ടെന്ന് അറിയിച്ചിട്ടുണ്ട്. അത് പരിഗണിക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. സംസ്ഥാന സെക്രട്ടറി എ. നാഗേഷ്, ജില്ല പ്രസിഡൻറ് കെ.കെ. അനീഷ് കുമാർ എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.