മാർ പോൾ ചിറ്റിലപ്പിള്ളി അന്തരിച്ചു

തൃശൂർ: തൃശൂർ അതിരൂപത മുൻ വികാരി ജനറാൾ മാർ പോൾ ചിറ്റിലപ്പിള്ളി (86) അന്തരിച്ചു. മറ്റം ഇടവകയിൽ ചിറ്റിലപ്പിള്ളി ചുമ്മാർ-കുഞ്ഞായി ദമ്പതികളുടെ മകനാണ്​. 1953ൽ തൃശൂർ രൂപതയിൽ ചേർന്ന് വൈദിക പഠനം ആരംഭിച്ച അ​േദ്ദഹം 1961 ഒക്ടോബർ 18ന് റോമിൽ ​െവച്ച് മാർ മാത്യു കാവുകാട്ടിവിൽനിന്ന്​ പട്ടമേറ്റുവാങ്ങി. തുടർന്ന് റോമിലെ ലാറ്ററൻ യൂനിവേഴ്​സിറ്റിയിൽ നിന്നും കാനൻ നിയമത്തിൽ ഡോക്ടറേറ്റ് നേടി. തൃശൂർ രൂപത വികാരി ജനറാൾ ആയിരിക്കെ 1988 ആഗസ്​റ്റ്​ 24ന്​ കല്യാൺ രൂപതയുടെ പ്രഥമ മെത്രാനായി നിയമിതനായി. 1997 ഫെബ്രുവരി എട്ടിനു താമരശ്ശേരി രൂപതയുടെ മെത്രാനായി നിയമിതനായി. 2010 ഏപ്രിൽ എട്ടിന് രൂപത അധ്യക്ഷ പദവിയിൽ നിന്നും വിരമിച്ച് താമരശ്ശേരിൽ വിശ്രമജീവിതം നയിക്കുകയായിരുന്നു. താമരശ്ശേരി നിർമല ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ്​ മരണം. തൃശൂർ സൻെറ് തോമസ്​ കോളജിൻെറ മുൻ മനേജറായിരുന്ന അദ്ദേഹം 1986ൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പ തൃശൂർ സന്ദർശിച്ചപ്പോൾ മുഖ്യ സംഘാടകനായിരുന്നു. മാർ പോൾ ചിറ്റിലപ്പിള്ളിയുടെ നിര്യാണത്തിൽ ആർച്ച് ബിഷപ് മാർ ആൻഡ്രൂസ്​ താഴത്ത്, ആർച്ച് ബിഷപ് എമിരിത്തൂസ്​ മാർ ജെക്കബ് തൂങ്കുഴി, സഹായ മെത്രാൻ ബിഷപ് മാർ ടോണി നീലങ്കാവിൽ എന്നിവർ അനുശോചിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.