നടത്തറ: ബി.എസ്.എഫ് കേന്ദ്രത്തില്‍ ഒമ്പത് േപര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ കേന്ദ്രത്തില്‍ നിയന്ത്രണം കര്‍ശനമാക്കാന്‍ പഞ്ചായത്ത് യോഗത്തില്‍ തിരുമാനം. ബി.എസ്.എഫ് കേന്ദ്രത്തിനകത്തേക്കും പുറത്തേക്കും ആര്‍ക്കും കടക്കാന്‍ കഴിയില്ല. ക്യമ്പിലേക്കുള്ള എല്ലാ വഴികളും അടക്കാനും 24 മണിക്കൂറും പൊലീസ് പട്രോളിങ് എര്‍പ്പെടുത്താനും തീരുമാനിച്ചു. രോഗം സ്ഥിരീകരിച്ചവരുമായുള്ള സമ്പര്‍ക്ക പട്ടിക ഉടന്‍ തയാറാക്കും. വലക്കാവിലെ കടകള്‍ അടച്ചിടാനും തീരുമാനിച്ചു. യോഗശേഷം ചീഫ് വിപ്പ് കെ. രാജന്‍, നടത്തറ പഞ്ചായത്ത് പ്രസിഡൻറ് രജിത്ത്, എ.സി.പി രാജു, മണ്ണുത്തി സി.ഐ ശശിധരന്‍പിള്ള, എസ്.ഐ തോമാസ്, ജനപ്രതിനിധികള്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.