'ഒ.പി വൈകീട്ട്​ പ്രവർത്തിക്കണം'

വടക്കേക്കാട്: വടക്കേക്കാട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ഒ.പി വിഭാഗം വൈകുന്നേരവും തുറന്ന് പ്രവർത്തിക്കണമെന്ന് ആവശ്യം. മൂന്ന് ജീവനക്കാർക്ക് കോവിഡ് ബാധിച്ചതിനെ തുടർന്ന് ഒരാഴ്ച പൂർണമായി അടച്ചിട്ട ആശുപത്രി കഴിഞ്ഞ മാസം 15ന് വീണ്ടും തുറന്നു. പക്ഷേ, വൈകീട്ട് ആറ് വരെ പ്രവർത്തിച്ചിരുന്ന ഒ.പി വിഭാഗം രണ്ടുവരെയാക്കി ചുരുക്കി. ലോക്ഡൗൺ നിബന്ധനയനുസരിച്ച് പ്രവർത്തിക്കുന്നതുകൊണ്ട് ഒ.പി സമയം ചുരുക്കേണ്ടിവന്നു എന്നാണ് അധികൃതരുടെ വിശദീകരണമെന്ന് ​ചാവക്കാട് ബ്ലോക്ക്​ പഞ്ചായത്ത് മുൻ പ്രസിഡൻറ് ഉമർ മുക്കണ്ടത്ത് അഭിപ്രായപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.