ഭാഷാ വിഷയങ്ങളിൽ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കാത്തത് പ്രതിഷേധാര്‍ഹം ^കെ.എ.എം.എ

ഭാഷാ വിഷയങ്ങളിൽ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കാത്തത് പ്രതിഷേധാര്‍ഹം -കെ.എ.എം.എ തൃശൂർ: വിക്‌ടേഴ്‌സ് ചാനല്‍ വഴി സംപ്രേഷണം ചെയ്യുന്ന ഓണ്‍ലൈന്‍ ക്ലാസ്സുകളില്‍ അറബിക്, സംസ്‌കൃതം, ഉറുദു ഭാഷകള്‍ക്ക് ക്ലാസുകള്‍ ആരംഭിക്കുന്നതിന് വിദ്യാഭ്യാസവകുപ്പ് അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് കേരള അറബിക് മുന്‍ഷിസ് അസോസിയേഷന്‍ (കെ.എ.എം.എ) സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. ക്ലാസ്സുകളില്‍ ഭാഷാ വിഷയങ്ങള്‍ ഉള്‍പ്പെടാത്തതില്‍ കെ.എ.എം.എ വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്കും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്കും പരാതി നല്‍കിയിരുന്നു. ഭാഷാ വിഷയങ്ങള്‍ക്കുള്ള ക്ലാസ്സുകള്‍ ഉടന്‍ ഉണ്ടാകുമെന്ന് മന്ത്രി ഉറപ്പ് നല്‍കിയിരുന്നു. എങ്കിലും പത്താംക്ലാസിൻെറ ക്ലാസുകള്‍ മാത്രമാണ് നടന്നിട്ടുള്ളത്. മറ്റ് ക്ലാസ്സുകളുടെ ചിത്രീകരണം പോലും ആരംഭിച്ചിട്ടില്ല. ഒന്നാം പാദവാര്‍ഷിക പാഠഭാഗങ്ങള്‍ വിദ്യാർഥികള്‍ ഓണ്‍ലൈനായി തന്നെ പഠിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞ സാഹചര്യത്തില്‍ ഓണ്‍ലൈന്‍ ക്ലാസ്സുകളില്‍ ഭാഷാ വിഷയങ്ങള്‍ ആരംഭിക്കാത്തത് പ്രതിഷേധാര്‍ഹമാണെന്നും അടിയന്തരമായി ക്ലാസ്സുകള്‍ ലഭ്യമാക്കുന്നതിന് നടപടികള്‍ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡൻറ്​ എ.എ. ജാഫര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം. തമീമുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. ഓണ്‍ലൈന്‍ മീറ്റിങില്‍ സംസ്ഥാന വൈസ് പ്രസിഡൻറ്​ കെ. അബ്​ദുൽ മജീദ് കാസർകോട്,​ സംസ്ഥാന സെക്രട്ടറിമാരായ ഇ.ഐ സിറാജ് മദനി, എറണാകുളം, അനസ് എം. അഷറഫ് ആലപ്പുഴ, മുനീര്‍ കിളിമാനൂര്‍ എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.