ഇരട്ട കൊലപാതക കേസ്​ പ്രതിയെ വെട്ടിക്കൊന്നു

പേരാമംഗലം: ഇരട്ട കൊലപാതക കേസിൽ പ്രതിയായ യുവാവിനെ ഗുണ്ടാസംഘം നടുറോഡിലിട്ട് വെട്ടിക്കൊന്നു. അവണൂർ വരടിയം തെക്കേതുരുത്ത് തുഞ്ചൻ നഗർ ബസ് സ്​റ്റോപ്പിന് സമീപം താമസിക്കുന്ന ചിറയത്ത് വീട്ടിൽ ജെയിംസി​ൻെറ മകൻ സിജോയാണ്​ (28) കൊല്ലപ്പെട്ടത്. തിങ്കളാഴ്ച പുലർച്ച ഒന്നോടെ അവണൂർ മണിത്തറ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിന് സമീപമായിരുന്നു കൊലപാതകം. 2019 ഏപ്രിൽ 24ന് വരടിയം പാറപ്പുറത്ത് ക്രിസ്‌റ്റോ, ശ്യാം എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ രണ്ടാം പ്രതിയാണ് സിജോ. ജാമ്യത്തിലിറങ്ങിയ ശേഷം സ്വകാര്യ ബസ്​ ജീവനക്കാരനായി ജോലിചെയ്യുകയായിരുന്നു. അവണൂരിൽ സുഹൃത്തി​ൻെറ വീട്ടിൽനിന്ന് രണ്ട് ബൈക്കുകളിലായി മടങ്ങുകയായിരുന്ന സിജോ ഉൾപ്പെടുന്ന അഞ്ചംഗ സംഘത്തെ മണിത്തറയിൽവെച്ച് രണ്ട് മാരുതി സ്വിഫ്റ്റ് കാറുകളിലെത്തിയ അക്രമി സംഘം ഇടിച്ച് തെറിപ്പിക്കുകയും സിജോയെ പിടികൂടി വലിച്ചിഴച്ച് കൊണ്ടുവന്ന് വടിവാളും മാരകായുധങ്ങളും ഉപയോഗിച്ച് വെട്ടുകയുമായിരുന്നു. കൂടെ ഉണ്ടായിരുന്നവരെല്ലാം ഓടിരക്ഷപ്പെട്ടു. വരടിയം സ്വദേശി രാജേഷിന് പരിക്കേറ്റു. ശരീരമാസകലം വെട്ടേറ്റ സിജോയുടെ മരണം ഉറപ്പാക്കിയ ശേഷമാണ് അക്രമികൾ മടങ്ങിയത്. പൊലീസെത്തിയാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. കഞ്ചാവ് കേസിലെ കുടിപ്പകയാണ് കൊലക്ക്​ കാരണമെന്നാണ് പൊലീസ് നിഗമനം. കോഴിക്കോട് സ്വർണം തട്ടിയെടുത്ത കേസ്, തമിഴ്‌നാടില്‍ വാഹന പരിശോധനക്കെത്തിയ പൊലീസുകാരനെ ഇടിച്ചു തെറിപ്പിച്ച് രക്ഷപ്പെട്ട കേസ്, കഞ്ചാവ്, മയക്കുമരുന്ന് കടത്ത് കേസുകള്‍ എന്നിവയ്ക്കു പുറമെ പേരാമംഗലം സ്‌റ്റേഷനില്‍ രണ്ട് വധശ്രമ കേസിലും സിജോ പ്രതിയാണ്​. സിറ്റി പൊലീസ്​ കമീഷണർ ആർ. ആദിത്യ, ഗുരുവായൂർ അസി. പൊലീസ് കമീഷണർ ബിജു ഭാസ്കർ എന്നിവരുടെ നേതൃത്വത്തിൽ ഉന്നത പൊലീസ് സംഘം സ്ഥലത്തെത്തി. ഡോഗ് സ്ക്വാഡും ഫോറൻസിക് വിഭാഗവും പരിശോധന നടത്തി. ലൂസിയാണ് സിജോയുടെ മാതാവ്. തൃശൂർ ജില്ലയിൽ അഞ്ച്​ ദിവസത്തിനിടയിലെ രണ്ടാമത്തെ ഗുണ്ടാപ്രതികാര കൊലപാതകമാണിത്. കഴിഞ്ഞ വ്യാഴാഴ്ച പെരിങ്ങോട്ടുകര താന്ന്യത്ത് ആദർശിനെ വാഹനത്തിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തിയിരുന്നു. ആ കേസിൽ മണിക്കൂറുകൾക്കകം പൊലീസ് പ്രതികളെ പിടികൂടിയിരുന്നു. പടം tcg chr3 sijo murder 28 സിജോ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.