​െമഡിക്കൽ ഷോപ്പിൽനിന്ന് മൊബൈൽ ഫോൺ കവർന്നു

ചാവക്കാട്: നഗരത്തിലെ ​െമഡിക്കൽ ഷോപ്പിൽനിന്ന് പട്ടാപ്പകൽ മൊബൈൽ ഫോൺ കവർന്നു. മോഷണരംഗം സി.സി ടി.വി കാമറയിൽ പതിഞ്ഞതോടെ പ്രതിയെ പിടികൂടാൻ പൊലീസ് ഊർജിത ശ്രമത്തിൽ. ചാവക്കാട് ആശുപത്രി റോഡിലെ കടയിൽ തിങ്കളാഴ്ച വൈകീട്ടാണ് സംഭവം. വടക്കുംചേരി സ്വദേശി കെ.എസ്. ബദറുദ്ദീ​ൻെറ മൊബൈൽ ഫോണാണ് കടയിലെ കൗണ്ടറിൽനിന്ന് മോഷ്​ടിച്ചത്. മൊബൈൽ ഫോൺ മോഷ്​ടിക്കുന്നയാളുടെ ചിത്രം സി.സി ടി.വിയിൽ പതിഞ്ഞിട്ടുണ്ട്. സംഭവമറിഞ്ഞ് ഹൈവേ പൊലീസ് എസ്.ഐ വിൽസൺ ചെറിയാൻ, സി.പി.ഒമാരായ പി.വി. സകേഷ് നാഥ്, ജി. ജോമേഷ് എന്നിവർ സ്ഥലത്തെത്തി. ഫോട്ടോ: TC chavakad medical shop phone moshanam ചാവക്കാട് ആശുപത്രി റോഡിലെ മരുന്ന് ഷോപ്പിൽ കയറി കണ്ടറിൽനിന്ന് മൊബൈൽ ഫോൺ മോഷ്​ടിക്കുന്ന ദൃശ്യം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.