നിലംതുടക്കാനുള്ള രാസവസ്തുക്കളുടെ മറവിൽ സാനിറ്റൈസർ വിൽപന

തൃശൂർ: അംഗീകൃത ലൈസൻസില്ലാതെ സാനിറ്റൈസർ വിൽപന നടത്തി ബഹുരാഷ്​ട്ര കമ്പനികൾ. 70 ശതമാനം ആൽക്കഹോൾ അടങ്ങിയ, നിശ്ചിത മാനദണ്ഡങ്ങൾ പാലിച്ച് നിർമിക്കുന്ന സാനിറ്റൈസറുകൾക്കാണ് സംസ്ഥാന ഡ്രഗ്സ് വിഭാഗം വിൽപനാനുമതി നൽകിയിട്ടുള്ളത്. ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ്​ നിയമപ്രകാരം ഹാൻഡ് സാനിറ്റൈസറുകൾ ഡ്രഗുകളുടെ നിർവചനത്തിലാണ് ഉൾപ്പെടുക. കൈകളിൽ അണുനശീകരണിയായി ഉപയോഗിക്കുന്ന ഇവയുടെ നിർമാണത്തിനും വിൽപനക്കും പ്രത്യേക ലൈസൻസ്​ ആവശ്യമാണ്. എന്നാൽ, കൂടുതൽ വിറ്റഴിയുന്ന പല ബഹുരാഷ്​ട്ര കമ്പനികളുടെ സാനിറ്റൈസറുകളും ഈ ലൈസൻസ് നേടിയിട്ടില്ല. നിലം വൃത്തിയാക്കാനുള്ള അണുനശീകരണ ലായനികൾക്കുള്ള ലൈസൻസും രാസവസ്തു നിർമാണ ലൈസൻസും മാത്രമാണ് അവർക്കുള്ളത്. സാനിറ്റൈസറുകൾക്ക് പ്രത്യേകം വിൽപന ലൈസൻസ് ആവശ്യമില്ലെന്നാണ് ഈ കമ്പനികളുടെ നിലപാട്. ഇക്കാര്യത്തിൽ നിയമനടപടിയുമായി മുന്നോട്ടുപോകാനാണ് കമ്പനികളുടെ നിലപാട്. എന്നാൽ, ഇക്കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്നും സാനി​െറ്റെസർ എന്ന പേരിൽ വിറ്റഴിക്കുന്ന എല്ലാ കമ്പനികളും വിൽപന ലൈസൻസ് എടുക്കണമെന്നും അല്ലാത്തപക്ഷം സ്​റ്റോക്ക്​ കണ്ടുകെട്ടുമെന്നും സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വിഭാഗം മേധാവി കെ.ജെ. ജോൺ 'മാധ്യമ'ത്തോട് പറഞ്ഞു. സംസ്ഥാനത്തുടനീളം വ്യാപക പരിശോധനക്ക് നിർദേശം നൽകിയതായും അദ്ദേഹം പറഞ്ഞു. നിലം തുടക്കാനുള്ള അണുനാശിനികളിൽ ബ്ലാക്ക് ഫിനൈൽ, വൈറ്റ് ഫിനൈൽ തുടങ്ങിയ രാസവസ്തുക്കളാണ് അടങ്ങിയിട്ടുള്ളത്. ഇവ മനുഷ്യശരീരത്തിൽ പുരട്ടാനുള്ളതല്ല. ഒരുപക്ഷേ വളരെ ഗുണനിലവാരമുള്ളവ ശരീരത്തിൽ ഹാനികരമാകില്ലെങ്കിലും ഈ ലൈസൻസിൻെറ മറവിൽ സാനി​െറ്റെസർ വിറ്റഴിക്കാനുള്ള അംഗീകാരം നൽകിയാൽ ഗുരുതര പ്രത്യാഘാതം ഉണ്ടാകുമെന്നാണ് ആശങ്ക. കോവിഡ് പശ്ചാത്തലത്തിൽ കേരളത്തിൽ 50 കമ്പനികൾക്കാണ് സാനി​െറ്റെസർ ഉൽപാദിപ്പിക്കാൻ ലൈസൻസ് നൽകിയിട്ടുള്ളത്. മറ്റ് സംസ്ഥാനങ്ങളിൽനിന്നാണ് കൂടിയ പങ്കും സാനി​െറ്റെസറുകൾ എത്തുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.