ലൈസൻസ് ഇല്ലാതെ സാനിറ്റൈസർ വിൽപന; പത്ത്​ സ്​ഥാപനങ്ങൾക്കെതിരെ കേസ്​

തൃശൂർ: അംഗീകാരമില്ലാതെ സാനി​െറ്റെസർ വിൽപന നടത്തിയതിന്​ പത്ത്​ സ്​ഥാപനങ്ങൾക്കെതിരെ സംസ്ഥാന ഡ്രഗ്സ് വിഭാഗം കേസെടുത്തു. തിങ്കളാഴ്ച സംസ്ഥാനത്തുടനീളം ഡ്രഗ്സ് വിഭാഗം നടത്തിയ പരിശോധനയിലാണ് അംഗീകാരമില്ലാതെ വിൽപനക്ക് വെച്ച ബഹുരാഷ്​ട്ര കമ്പനികളുടെ സാനിറ്റൈസറുകൾ പിടിച്ചെടുത്തത്. ഇവ നിയമനടപടികൾക്കായി കോടതികളിൽ സമർപ്പിച്ചു. എറണാകുളം ഉദയംപേരൂർ ജോസ് മാത്യു ആൻഡ് കമ്പനി, പാലക്കാട് നൂർ ഏജൻസീസ്, തിരുവല്ല മുത്തൂരിൽ സി.ജെ. തോമസ്, കോഴിക്കോട് പറമ്പിൽ ബസാറിൽ വിജയ് മാർക്കറ്റിങ്​, തൃശൂർ ഒല്ലൂരിൽ മോർണിങ്​ സ്​റ്റാർ ഏജൻസീസ്, കണ്ണൂരിൽ ദേവി ട്രേഡ് ലിങ്ക്സ്, കൊല്ലം കൊട്ടിയത്ത്​ എ.എസ്.കെ അസോസിയേറ്റ്സ്, കോട്ടയം വി.ആർ അസോസിയേറ്റ്സ്, മലപ്പുറം മഞ്ചേരി ഇൽഹാം ട്രേഡ് വെൻച്വേഴ്സ്, ആലപ്പുഴ കോമളപുരത്ത് ദി ട്രേഡിങ്​ കമ്പനി എന്നിവിടങ്ങളിൽ നിന്നാണ് ഹാൻഡ് സാനിറ്റൈസറുകൾ കണ്ടുകെട്ടിയതെന്ന് ഡ്രഗ്സ് കൺട്രോൾ വിഭാഗം അറിയിച്ചു. ലൈസൻസില്ലാതെ സാനിറ്റൈസർ നിർമിക്കുന്നതും വിൽപന നടത്തുന്നതും മൂന്നുമുതൽ അഞ്ചുവർഷം വരെ തടവും ലക്ഷം രൂപക്കുമേൽ പിഴയും ലഭിക്കാവുന്ന കുറ്റമാണെന്ന് ഡ്രഗ്സ് വിഭാഗം അധികൃതർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.