പുറനാട്ടുകര ശ്രീരാമകൃഷ്ണ ഗുരുകുലം ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാവനം ഒരുങ്ങുന്നു

അമ്പതോളം ഇനങ്ങളിലുള്ള വൃക്ഷലതാദികൾ വെച്ചുപിടിപ്പിക്കുന്നു തൃശൂർ: സാമൂഹ്യ വനവത്കരണ വിഭാഗം ആസൂത്രണം ചെയ്തു നടപ്പാക്കുന്ന വിദ്യാവനം പദ്ധതിക്ക് പുറനാട്ടുകര ശ്രീരാമകൃഷ്ണ ഗുരുകുലം ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ചു. സ്കൂൾ പരിസരത്ത് അഞ്ച് സൻെറ്​ സ്ഥലത്താണ് കാടിനെ അനുസ്മരിപ്പിക്കുന്ന 'കുഞ്ഞുവനം' വനംവകുപ്പ് ​െവച്ചുപിടിപ്പിക്കുന്നത്. തൃശൂർ സാമൂഹ്യ വനവത്കരണ വിഭാഗത്തി​ൻെറ കീഴിൽ രണ്ട് വിദ്യാവനങ്ങളാണ് ജില്ലയിൽ ഒരുക്കുന്നത്. രണ്ടാമത്തെ വിദ്യാവനം മാളയിലെ ഡോ. പൽപ്പു മെമ്മോറിയൽ സ്കൂൾ പരിസരത്താണ് നിർമിക്കപ്പെടുന്നത്. അമ്പതോളം ഇനങ്ങളിൽപെട്ട വിവിധ വൃക്ഷങ്ങളും ചെടികളുമാണ് കാടിനെ അനുസ്മരിപ്പിക്കുന്ന രീതിയിൽ നട്ട് പിടിപ്പിക്കുന്നത്. കുട്ടികളിൽ കാടിനോടും സസ്യലതാദികളോടും ആഭിമുഖ്യം വർധിപ്പിക്കുക, അവയെ തിരിച്ചറിയാനുള്ള സാഹചര്യം ഒരുക്കുക എന്നിവയെല്ലാം വിദ്യവനത്തി​ൻെറ ലക്ഷ്യങ്ങളാണ്. ഈ കുഞ്ഞുവനത്തി​ൻെറ തുടർന്നുള്ള പരിചരണം വിദ്യാർഥികളും അധ്യാപകരും ഏറ്റെടുക്കും. ശ്രീരാമകൃഷ്ണ ഗുരുകുലം ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യവനത്തി​ൻെറ ഉദ്ഘാടനം അടാട്ട് പഞ്ചായത്ത് പ്രസിഡൻറ് ടി.ആർ. ജയചന്ദ്രൻ നിർവഹിച്ചു. തൃശൂർ സാമൂഹ്യ വന വത്കരണ വിഭാഗം അസി. ഫോറസ്​റ്റ്​ കൺസർവേറ്റർ പി.എം. പ്രഭു, സ്കൂൾ മാനേജർ സത് ഭവാനന്ദ മുഖ്യാതിഥിയായിരുന്നു. റേഞ്ച് ഓഫിസർ കെ.ടി. സജീവ്, സ്കൂൾ പ്രിൻസിപ്പൽ, പ്രധാനാധ്യാപിക, വനം വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.