തീരദേശ പാതയും കടന്ന് തിരയെത്തി. ഗതാഗതം തടസ്സപ്പെട്ടു ചാവക്കാട്: കടപ്പുറം പഞ്ചായത്തിൽ വീണ്ടും കടലാക്രമണം. കരയിലേക്ക് കടല്‍ അടിച്ചുകയറി തീരദേശ റോഡും കടന്ന് വെള്ളമൊഴുകി. ഗതാഗതം തടസ്സപ്പെട്ടു. ആശുപത്രി വളവ്, അഞ്ചങ്ങാടി വളവ്, മൂസാ റോഡ്, വെളിച്ചെണ്ണപ്പടി ഭാഗങ്ങളിലാണ് വേലിയേറ്റം കൂടുതൽ ശക്തിയാര്‍ജിച്ചത്. കടലാക്രമണത്തിൻെറ പതിവ് ഇരകളായ കറുപ്പൻ വീട്ടിൽ ബീപാത്തു, കടവിൽ ഖാദർമോൻ, ബക്കർ, മൂസാ റോഡിൽ, പുതുവീട്ടിൽ ബിരുമോൻ, കോറോട്ട് രവി, പനക്കൽ നാരായണൻ, ചേരിക്കൽ ഫാത്തിമ, പുത്തൻപുരയിൽ അബ്ദുസ്സമദ്, വലിയകത്ത് ഹസൻ, ആനാംകടവിൽ ഹുസൈൻ, ചിന്നക്കൽ ബക്കർ, ആനാംകടവിൽ സൈനുദ്ദീൻ, പൊക്കാക്കില്ലത്ത് ഖമറുദ്ദീൻ എന്നിവരുടേത് ഉൾെപ്പടെ മുപ്പതിലേറെ വീട്ടുകാരാണ് വെള്ളക്കെട്ടുകാരണം വീണ്ടും ദുരിതത്തിലായത്. തിങ്കളാഴ്ച ഉച്ചയോടെയുണ്ടായ കടല്‍ക്ഷോഭം വൈകീട്ടോടെയാണ് ശാന്തമായത്. വെളിച്ചെണ്ണപ്പടി, മൂസാ റോഡ് ഭാഗങ്ങളിലും തീരദേശ പാതയായ അഹമ്മദ് കുരിക്കൾ റോഡും കടന്നാണ് വെള്ളം ഒഴുകിയെത്തിയത്. റോഡിൽ തിരയടിച്ചു കയറിയ വെള്ളക്കെട്ടുയർന്നതും ചില ഭാഗത്ത് മണൽ മുടിയതും ഗതാഗതത്തിന് തടസ്സമായി. കഴിഞ്ഞയാഴ്ച കടൽകയറി മണൽ മൂടിയത് നീക്കിയെങ്കിലും റോഡിൽ വീണ്ടും വെള്ളക്കെട്ടുയർന്നിട്ടുണ്ട്. ഫോട്ടോ: TC kadal theeradehsa patha കടൽക്ഷോഭമുണ്ടായ കടപ്പുറം പഞ്ചായത്തിൽ തിരയടിച്ച് വെള്ളം കയറിയ തീരദേശപാത
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.