കുപ്രസിദ്ധ മോഷ്​ടാവ് അറസ്​റ്റിൽ

മാള: കുപ്രസിദ്ധ മോഷ്​ടാവ് കൊട്ടാരക്കര ഏഴുകോൺ സ്വദേശി ചുഴലി അഭി എന്ന അഭിരാജ് (27) അറസ്​റ്റിൽ. സംസ്ഥാനത്ത് ഇരുപതോളം പൊലീസ് സ്​റ്റേഷനുകളിൽ കളവുകേസിൽ ഉൾപ്പെട്ട ഇയാളെ തൃശൂർ റൂറൽ ജില്ല പൊലീസി​ൻെറ പ്രത്യേക അന്വേഷണ സംഘമാണ്​ പിടികൂടിയത്​. കഴിഞ്ഞ ജൂൺ ഒമ്പതിന്​ രാവിലെ മാള പള്ളിപ്പുറം ചക്കാലക്കൽ ജോസി​ൻെറ വീടി​ൻെറ പിൻവാതിൽ കുത്തിത്തുറന്ന് എട്ടുപവൻ സ്വർണവും പണവും മൊബൈൽ ഫോണുകളും കവർന്ന കേസിലാണ് അറസ്​റ്റ്​. കൊടുങ്ങല്ലൂർ ആനാപ്പുഴയിൽ വീട്​ കുത്തിത്തുറന്ന് രണ്ടുലക്ഷം രൂപ കവർന്നതും ഇയാളാണെന്ന്​ പൊലീസ്​ അറിയിച്ചു. സ്കൂട്ടറിലെത്തി ആളില്ലാത്ത വീടുകൾ നിരീക്ഷിച്ച ശേഷം കമ്പിപ്പാരകൊണ്ട്​ പിൻവാതിൽ കുത്തിത്തുറന്ന് പണവും സ്വർണാഭരണവും മോഷ്​ടിക്കുന്നതാണ് ഇയാളുടെ രീതി. ആലപ്പുഴ ജില്ലയിൽനിന്നാണ് പ്രതിയെ കസ്​റ്റഡിയിലെടുത്തത്. കുന്നത്തുനാട്, ചോറ്റാനിക്കര, പുത്തൻകുരിശ്, മുളന്തുരുത്തി, കുറുപ്പംപടി, കോലഞ്ചേരി, കുന്നിക്കോട്, അഞ്ചൽ, കടയ്ക്കൽ, വൈക്കം, ഏറ്റുമാനൂർ, തിരുവല്ല, ചെങ്ങന്നൂർ, പത്തനംതിട്ട, അരൂർ, മാള, കൊടുങ്ങല്ലൂർ പൊലീസ് സ്​റ്റേഷനുകളിൽ ഇയാൾക്കെതിരെ മോഷണക്കേസ്​ നിലവിലുണ്ട്. തൃശൂർ റൂറൽ എസ്.പി ആർ. വിശ്വനാഥി​ൻെറ നിർദേശാനുസരണം ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ഫേമസ് വർഗീസ്, ചാലക്കുടി ഡിവൈ.എസ്.പി സി.ആർ. സന്തോഷ് എന്നിവരുടെ നേതൃത്വത്തിലാണ്​ പ്രത്യേക അന്വേഷണ സംഘം രൂപവത്​കരിച്ചത്​. മാള എസ്.എച്ച്.ഒ സജിൻ ശശി, റൂറൽ ക്രൈംബ്രാഞ്ച് എസ്.ഐ എം.പി. മുഹമ്മദ് റാഫി, അഡീഷനൽ എസ്.ഐ ലാലു, എ.എസ്.ഐ ജയകൃഷ്ണൻ, സി.എ. ജോബ്, മുഹമ്മദ് അഷറഫ്, തോമസ്, സീനിയർ സി.പി.ഒമാരായ സൂരജ് വി. ദേവ്, ലിജു ഇയ്യാനി, ഇ.എസ്. ജീവൻ, മിഥുൻ കൃഷ്ണ, എം.വി. മാനുവൽ എന്നിവരടങ്ങുന്ന അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.