ജ്യോതിലാലിന്​ പൊതുഭരണം മാത്രം, ബിജു പ്രഭാകറിന്​ ഗതാഗതവകുപ്പിന്‍റെ പൂർണചുമതല

തിരുവനന്തപുരം: പൊതുഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാലിനെ ഗതാഗത വകുപ്പിന്റെ ചുമതലകളിൽനിന്ന് ഒഴിവാക്കി. പകരം ഗതാഗത സെക്രട്ടറിയായ ബിജു പ്രഭാകറിന് ഗതാഗത വകുപ്പിൽ ജ്യോതിലാൽ വഹിച്ചിരുന്ന കാര്യങ്ങളുടെ പൂർണചുമതല നൽകി സർക്കാർ ഉത്തരവിറക്കി. പൊതുഭരണ വകുപ്പ് കൂടാതെ വനം,​വന്യജീവി,​ ഊർജ വകുപ്പുകളുടെ ചുമതലയും ജ്യോതിലാൽ വഹിക്കും. ധനകാര്യ അഡീഷനൽ ചീഫ് സെക്രട്ടറി രാജേഷ് കുമാർ സിങ്ങിന് ടാക്സസ് (എക്സൈസ്)​,​ പ്രിന്റിങ്​ ആൻഡ് സ്റ്റേഷനറി വകുപ്പുകളുടെ അധികച്ചുമതല നൽകി. ആഭ്യന്തര,​ വിജിലൻസ് അഡീഷനൽ ചീഫ് സെക്രട്ടറി ഡോ. വേണുവിന് ഇൻഫർമേഷൻ ആൻഡ് പി.ആർ.ഡിയുടെ അധികച്ചുമതലയും നൽകി. വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ലക്ക് കശുവണ്ടി വകുപ്പിന്റെ അധികച്ചുമതലയും എ.പി.എം. മുഹമ്മദ് ഹനീഷിന് കയർ വകുപ്പിന്റെ അധികച്ചുമതലയും നൽകി. ലാൻഡ് റവന്യൂ കമീഷണർ കെ. ബിജുവിനെ സ്ഥാനക്കയറ്റം നൽകി തുറമുഖ സെക്രട്ടറിയായി നിയമിച്ചു. സൈനികക്ഷേമ,​ റവന്യൂ (ദേവസ്വം)​ വകുപ്പുകളുടെ അധികച്ചുമതലയും നൽകിയിട്ടുണ്ട്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.