തൃശൂരിൽ സ്കൂട്ടർ കാറിലിടിച്ച് രണ്ടുപേർ മരിച്ചു

ഒല്ലൂർ: പുത്തൂരിൽ സ്കൂട്ടർ നിയന്ത്രണംവിട്ട് കാറിലിടിച്ച് സ്കൂട്ടർ യാത്രികരായ രണ്ടുപേർ മരിച്ചു. പുത്തൂർ കോക്കാത്ത് വടക്കൻ വീട്ടിൽ സണ്ണിയുടെ മകൻ ബാബു (47), നടത്തറ കാച്ചേരി വെള്ളാറ്റിങ്കര വീട്ടിൽ ഭാഗ്യരാജിന്‍റെ മകൻ വിനോജ് (36) എന്നിവരാണ് മരിച്ചത്. രാത്രി ഏഴരയോടെ പുത്തൂർ ചോച്ചേരിക്കുന്ന് ക്ഷേത്രം വഴിയിലെ ഇറക്കത്തിലാണ് അപകടം. ഇരുവരും സഞ്ചരിച്ച ആക്ടീവ സ്കൂട്ടറിന്‍റെ ബ്രേക്ക്​ നഷ്ടമായി നിയന്ത്രണംവിട്ട് എതിരെ വന്ന കാറിലിടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ഇരുവരെയും തൃശൂരിൽ ജൂബിലി മിഷൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തൃശൂർ ശക്തൻ തമ്പുരാൻ നഗർ മാർക്കറ്റിലെ ബി.എം.എസ് ചുമട്ടു തൊഴിലാളിയാണ് ബാബു. സിസിലിയാണ് മാതാവ്​. ജിജിയാണ് ഭാര്യ. കൂലിത്തൊഴിലാളിയാണ് വിനോജ്. ഭാര്യ അമുദം. tcg-ollur- babu (47) tcg-ollur-vinoj (36)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.