കൊടുങ്ങല്ലൂർ, എറിയാട് പ്രദേശങ്ങളിലേക്കുള്ള ജലവിതരണം തടസ്സപ്പെട്ടു

മാള: വൈന്തല പമ്പിങ് കേന്ദ്രത്തിൽനിന്ന് . പുല്ലൂറ്റ് പ്രദേശത്തെ പൈപ്പ് തകർന്നതാണ് വിനയായത്. ഇത് ശരിയാക്കാൻ താമസം നേരിടുമെന്ന് സൂചനയുണ്ട്. ഇതിനിടെ, പുഴയോര മേഖലയിലെ കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണണമെന്ന് ആവശ്യം ഉയർന്നിട്ടുണ്ട്. പുഴവെള്ളം കയറി നൂറുകണക്കിന് കുടിവെള്ള സ്രോതസ്സുകളാണ് മലിനമായത്. വേനൽ കനത്തതോടെ പ്രദേശത്തെ കിണറുകൾ വറ്റിവരണ്ടു. അതേസമയം, വെള്ളം അളവനുസരിച്ച് മാത്രമേ കൊടുക്കൂ എന്ന സമീപനമാണ് ജലനിധി അധികൃതർ സ്വീകരിക്കുന്നതെന്ന് പരാതിയുണ്ട്. നേരത്തേതന്നെ ഉയർന്ന പ്രദേശങ്ങളിൽ കുടിവെള്ളം എത്തിയിരുന്നില്ല. മാള കാട്ടേമുറി കൊടവത്തുകുന്ന് വാട്ടർ ടാങ്കിൽ ആവശ്യത്തിന് കുടിവെള്ളം ശുദ്ധീകരിച്ച് എത്തിക്കുന്നതിലെ പോരായ്മ മൂലമാണ് വിതരണത്തിന് തടസ്സം നേരിടുന്നത്. 30 ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള കൊടവത്തുകുന്ന് ടാങ്കാണ് മാളയിലെ കൂറ്റൻ ജലസംഭരണി. ഇവിടെനിന്നുള്ള പൈപ്പ് തകർന്ന് വൻ തോതിൽ കുടിവെള്ളം നഷ്ടപ്പെടുന്നത് പതിവാണ്. ജലനിധിയും വാട്ടർ അതോറിറ്റിയും പരസ്പരം കുറ്റപ്പെടുത്തി ഒഴിഞ്ഞുമാറുകയാണ്. വാട്ടർ അതോറിറ്റിയുടെ വൈന്തലയിലെ പമ്പിങ് കേന്ദ്രത്തിൽനിന്ന് ശുദ്ധീകരിച്ച ജലം ടാങ്കിലേക്ക് എത്തിക്കാൻ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.