പത്രോസ് മോർ ഒസ്താത്തിയോസ് മെത്രാപ്പോലീത്തയുടെ വിയോഗം കുന്നംകുളത്തിന്‍റെയും നഷ്ടം കുന്നംകുളം: പത്രോസ് മോർ ഒസ്താത്തിയോസ് മെത്രാപ്പോലീത്തയുടെ വിയോഗത്തോടെ യാക്കോബായ സുറിയാനി സഭക്ക് കുന്നംകുളത്തുനിന്നുള്ള മെത്രാപ്പോലീത്തമാരിൽ അവസാനത്തെ കണ്ണിയും നഷ്ടമായി. കുന്നംകുളം ആർത്താറ്റ് സെന്റ് മേരീസ് സിംഹാസന പള്ളിയിൽ ഖബറടങ്ങിയിരിക്കുന്ന സ്ലീബ മോർ ഒസ്താത്തിയോസ് ബാവക്ക് ശേഷം 1984ൽ കുന്നംകുളം പനക്കൽ കുടുംബത്തിൽനിന്നാണ് ബെന്യാമിൻ മോർ ഒസ്താത്തിയോസ് എന്ന നാമധേയം സ്വീകരിച്ച മെത്രാപ്പോലീത്ത ഉണ്ടായിരുന്നത്. ഇദ്ദേഹം 2004ൽ മരണപ്പെട്ടു. തുടർന്ന് രണ്ട് വർഷത്തിന് ശേഷം 2006ൽ പെങ്ങാമുക്ക് സ്വദേശി പുലിക്കോട്ടിൽ കുടുംബത്തിൽനിന്ന് പത്രോസ് മോർ ഒസ്താത്തിയോസ് എന്ന പേരിൽ മെത്രാപ്പോലീത്ത ഉണ്ടായി. ഇദ്ദേഹത്തിന്റെ വേർപാടിൽ യാക്കോബായ സുറിയാനി സഭക്ക് കുന്നംകുളത്തുനിന്നുള്ള പ്രതിനിധിയും ഇല്ലാതായി. കുന്നംകുളം മേഖലയിൽ നിരവധി സൃഹുത്തുകളും ബന്ധുമിത്രാദികളും ഉണ്ടായിരുന്നു. നാട്ടിലെത്തുമ്പോഴെല്ലാം എല്ലാവരെയും ഫോൺ വിളിച്ച് വീടുകളിൽ എത്തുക പതിവായിരുന്നു. മെത്രാപ്പോലീത്തയുടെ വിയോഗം കുന്നംകുളം മേഖലക്ക് തീരാവേദനയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.