കഥാപ്രസംഗ മഹോത്സവം: സംഘാടനത്തിൽ സഹകരിക്കാൻ അവസരം

ജാലകം തൃശൂർ: കേരള സംഗീത നാടക അക്കാദമി സംസ്ഥാനത്ത്​ ഏഴ് കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുന്ന കഥാപ്രസംഗ മഹോത്സവത്തിന്‍റെ സംഘാടനത്തിന് കലാസമിതികള്‍ക്കും സംഘടനകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവസരം ഒരുക്കുന്നു. അക്കാദമി നിശ്ചയിക്കുന്ന വ്യവസ്ഥകള്‍ക്ക് വിധേയമായി ഈമാസം 30നകം അപേക്ഷിക്കണം. ജൂനിയര്‍, സീനിയര്‍ കാഥികരുടെ തെരഞ്ഞെടുപ്പ് അക്കാദമി പൂര്‍ത്തിയാക്കി. ഭൗതിക സാഹചര്യവും മറ്റും ഒരുക്കുകയാണ് സംഘാടകരുടെ പ്രഥമ കര്‍ത്തവ്യം. മഹോത്സവം സംഘടിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന വേദികളുടെ വിശദാംശങ്ങളും ഉള്‍പ്പെടുത്തണം. സംഘാടനത്തിലെ മുന്‍കാല പരിചയം, പ്രാവീണ്യം എന്നിവയും അപേക്ഷയില്‍ രേഖപ്പെടുത്തണം. ഓരോ അവതരണത്തിനും കാഥികര്‍ക്ക് അക്കാദമി പ്രതിഫലം നല്‍കും. വിവരങ്ങള്‍ക്ക്: 0487 2332134, 2332548.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.