റോഡ്​ സംരക്ഷണത്തിലെ വീഴ്ച: മന്ത്രിക്ക്​ നിവേദനം നൽകി

തൃശൂർ: റോഡ്​ സംരക്ഷണത്തിലെ വീഴ്ചകൾ കാരണമാണ് പല റോഡപകടങ്ങളും ഉണ്ടാകുന്നതെന്നും അത്തരം വീഴ്ചകൾക്ക് ഉത്തരവാദികളായ ഉദ്യോഗസ്ഥരിൽനിന്നും പിഴ ഈടാക്കണമെന്നും ആവശ്യപ്പെട്ട് ടൂ വീലർ യൂസേഴ്സ് അസോസിയേഷൻ ഗതാഗത മന്ത്രി ആന്‍റണി രാജുവിന് നിവേദനം നൽകി. ചെയർമാൻ ജെയിംസ് മുട്ടിക്കൽ, സി.വി. രംഗനാഥൻ, ജോണി പുല്ലോക്കാരൻ, കെ. മോഹൻദാസ് എന്നിവർ ചേർന്നാണ് നിവേദനം നൽകിയത്. പരിശോധിച്ച്​ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.