ദേശീയപാത ഉപരോധിച്ചു

പട്ടിക്കട്: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ മുടിക്കോട് സെന്ററിലെ അപകടത്തിൽ യുവാവ് മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്‍റ്​ കെ.സി. അഭിലാഷിന്റെ നേതൃത്വത്തിൽ മുടിക്കോട് സെന്ററിൽ . ഈ പ്രദേശത്ത് അപകടങ്ങളിൽ 10 പേർ മരിച്ചു. നിരവധിപേർ മാരകമായ പരിക്കുകളാൽ ഇപ്പോഴും ഗുരുതരാവസ്ഥയിലാണ്. ഈ പ്രദേശത്ത് അടിപ്പാതയോ മേൽപാലമോ നിർമിക്കേണ്ടത് അത്യാവശ്യമാണെന്നും മന്ത്രിയും എം.പിയും പഞ്ചായത്ത് പ്രസിഡന്‍റുമാരും ആത്മാർഥമായ സമീപനം കൈക്കൊള്ളണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ ബാബു തോമസ്, കെ.പി. ചാക്കോച്ചൻ, ജേക്കബ് പോൾ, ഷിബു പോൾ യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ജിത്ത് ചാക്കോ, പഞ്ചായത്ത് അംഗം ഷൈജു കുര്യൻ, ഷിജോ പി. ചാക്കോ, സി.വി. ജോസ്, റോയ് തോമസ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.