ഗ്രാമവണ്ടി എല്ലാ ജില്ലകളിലേക്കും -മന്ത്രി ആന്‍റണി രാജു പാവറട്ടി: ഗ്രാമവണ്ടി എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുമെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു. കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ തദ്ദേശ സ്ഥാപനങ്ങളുമായി ചേർന്ന് ആരംഭിക്കുന്ന 'ഗ്രാമവണ്ടി' പദ്ധതി എളവള്ളി പഞ്ചായത്തിലെ പുവത്തൂർ ബസ്സ്റ്റാൻഡിൽ ജില്ലതല ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഗ്രാമങ്ങളിലുള്ളവർക്ക് ചെലവ് കുറഞ്ഞ യാത്രസൗകര്യം ഒരുക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. പഞ്ചായത്തിലെ പ്രധാന കേന്ദ്രങ്ങളിലേക്ക് ഉൾപ്പെടെ ഗ്രാമവണ്ടി സർവിസ് നടത്തും. ഗുരുവായൂരിൽനിന്ന് ചൊവ്വല്ലൂർപ്പടി, പോൾമാസ്റ്റർ പടി, കിഴക്കേത്തല, താമരപ്പിള്ളി, പെരുവല്ലൂർ, മമ്മായി സെന്‍റർ, കോക്കൂർ, വാക, മറ്റം തിരിച്ച് ചേലൂർ അതിർത്തി, പറയ്ക്കാട്, മണ്ണാംപാറ, പാറ സെന്‍റർ, ഉല്ലാസ് നഗർ, പണ്ടറക്കാട്, മാധവൻപീടിക, ജനശക്തി സെന്‍റർ, കാക്കശ്ശേരി, പൂവ്വത്തൂർ ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിലാണ് ഗ്രാമവണ്ടി എത്തുക. ജീവനക്കാരുടെ താമസം, പാർക്കിങ്, സുരക്ഷ എന്നിവ തദ്ദേശസ്വയംഭരണ സ്ഥാപനവും ജീവനക്കാരുടെ ശമ്പളം, വാഹനം, വാഹനത്തിന്‍റെ അറ്റകുറ്റപ്പണി, സ്പെയർ പാർട്സ്, ഇൻഷുറൻസ് തുടങ്ങിയ ചെലവുകൾ കെ.എസ്.ആർ.ടി.സിയും വഹിക്കും. മുരളി പെരുനെല്ലി എം.എൽ.എ അധ്യക്ഷത വഹിച്ചു. മുല്ലശ്ശേരി ബ്ലോക്ക് പ്രസിഡന്‍റ് ലതി വേണുഗോപാൽ, എളവള്ളി പഞ്ചായത്ത് പ്രസിഡന്‍റ് ജിയോ ഫോക്സ്, ജില്ല പഞ്ചായത്ത് അംഗങ്ങളായ ബെന്നി ആന്‍റണി, മുഹമ്മദ് ഗസാലി, കെ.എസ്.ആർ.ടി.സി സി.എം.ഡി ബിജു പ്രഭാകർ എന്നിവർ സംസാരിച്ചു. ------------- ഫോട്ടോ: കെ.എസ്.ആർ.ടി.സിയുടെ ഗ്രാമ വണ്ടിയുടെ ഉദ്ഘാടനം ഗതാഗത മന്ത്രി ആന്‍റണി രാജു ഉദ്ഘാടനം ചെയ്യുന്നു TCC Pvt 1 Gramavadi udgadanam
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.