ഒല്ലൂര്‍: അതിരൂപത തീര്‍ഥ കേന്ദ്രമായ ഒല്ലൂരിലെ വിശുദ്ധ എവുപ്രാസ്യമ്മയുടെ തിരുനാളിന് ശനിയാഴ്ച കൊടിയേറും. 20 മുതല്‍ 29 വരെ വിവിധ പരിപാടികളോടെ തിരുനാള്‍ ആഘോഷം നടക്കുമെന്ന് വാര്‍ത്തസമ്മേളനത്തില്‍ ഭാരവാഹികള്‍ അറിയിച്ചു. ശനിയാഴ്ച വൈകീട്ട് നടക്കുന്ന കുര്‍ബാനക്കും തിരുകര്‍മങ്ങള്‍ക്കും ശേഷം തീര്‍ഥകേന്ദ്രം റെക്ടര്‍ ഫാ. റാഫേല്‍ വടക്കന്‍ തിരുനാളിന് കൊടിയേറ്റും. തുടര്‍ന്ന് തിരുനാള്‍ ദിവസം വരെ വൈകീട്ട് അഞ്ചിന് കുർബാന, ലദീഞ്ഞ് നൊവേന എന്നി തിരുകര്‍മങ്ങള്‍ നടക്കും. ശനിയാഴ്ച ദീപാലങ്കരത്തിന്റെ സ്വച്ച് ഓണ്‍ റവന്യൂ മന്ത്രി കെ. രാജന്‍ നിര്‍വഹിക്കും. ഞായറാഴ്ച വൈകീട്ട് നടക്കുന്ന തിരുകര്‍മങ്ങല്‍ക്ക് തൃശൂര്‍ അതിരൂപത സഹായമെത്രാന്‍ ടോണി നീലങ്കാവില്‍ മുഖ്യകാര്‍മികനാകും. തുടര്‍ന്ന് തിരുസ്വരുപം എഴുന്നെള്ളിക്കല്‍. തിങ്കളാഴ്ച രാവിലെ പത്തിന് നടക്കുന്ന തിരുനാള്‍ കുര്‍ബാനക്ക് അതിരൂപത ആര്‍ച്ച് ബിഷപ് ആഡ്രുസ് താഴത്ത് മുഖ്യകാര്‍മികനാകും. വൈകീട്ട് അഞ്ചിന് നടക്കുന്ന തിരുനാള്‍ കുര്‍ബാനക്ക് ബിഷപ് റാഫേല്‍ തട്ടില്‍ മുഖ്യകാര്‍മികനാകും. രാവിലെ 7.15ന്റെ കുര്‍ബാനക്ക് ശേഷം നേര്‍ച്ച ഭക്ഷണം ആശീര്‍വദിക്കും. തുടര്‍ന്ന് നേര്‍ച്ച ഭക്ഷണ വിതരണം മന്ത്രി കെ. രാജന്‍ ഉദ്ഘാടനം ചെയ്യും. വിതരണം വൈകീട്ട് അഞ്ചുവരെ ഉണ്ടാകുമെന്ന് ഫാ. റാഫേല്‍ വടക്കന്‍, സിസ്റ്റര്‍ ലിസി ജോണ്‍, സിസ്റ്റര്‍ ലിസ്‌ജോ, ടാജ് ആന്റണി ആലപ്പാട്ട്, ഡേവീസ് കൊള്ളന്നൂര്‍, സി.പി. പോളി എന്നിവര്‍ അറിയിച്ചു. ചിത്രം തിരുനാളിന്റെ ഭാഗമായി നേര്‍ച്ച പാക്കറ്റുകള്‍ തയാറാക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.