കലാമണ്ഡലം ശുചിമുറിയിൽനിന്ന്​ വിദ്യാർഥിനിക്ക് പാമ്പുകടിയേറ്റു

ചെറുതുരുത്തി: കേരള കലാമണ്ഡലത്തിലെ ശുചി മുറിയിൽനിന്ന് വിദ്യാർഥിനിക്ക് പാമ്പുകടിയേറ്റു. ഒമ്പതാം ക്ലാസ് മോഹിനിയാട്ടം വിദ്യാർഥിനി ചൂണ്ടൽ സ്വദേശി അമൃതയെ ഗവ. മെഡിക്കൽ കോളജ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം. പാമ്പിനെ ചവിട്ടിയ ഉടൻ കടിക്കുകയായിരുന്നു. കരച്ചിൽ കേട്ട് ഓടിയെത്തിയവർ പ്രദേശം മുഴുവൻ തിരഞ്ഞെങ്കിലും പാമ്പിനെ കണ്ടെത്താനായില്ല. കാലിൽ കടിയേറ്റ പാടുകളുണ്ട്. മെഡിക്കൽ കോളജ്​ ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുകയാണ് കുട്ടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.