തൃപ്രയാർ: ഈ മാസം 24, 25, 26 തീയതികളിൽ തൃപ്രയാറിൽ നടത്തുന്ന സി.പി.ഐ ജില്ല സമ്മേളന ഭാഗമായി വ്യാഴാഴ്ച വിവിധ പരിപാടികൾ ആരംഭിക്കുമെന്ന് സെക്രട്ടറി കെ.കെ. വത്സരാജ് വാർത്തസമ്മേളനത്തിൽ അറിയിച്ചു. വ്യാഴാഴ്ച രാവിലെ 9.30ന് ടി.എസ്.ജി.എ സ്റ്റേഡിയത്തിൽ അഖിലേന്ത്യ ചെസ് ടൂർണമെന്‍റ് നടക്കും. മന്ത്രി പി.എ. മുഹമ്മദ് റിയാസും പി. സന്തോഷ് കുമാർ എം.പിയും സൗഹൃദ മത്സരം നടത്തും. 600 പേർ മത്സരത്തിൽ പങ്കെടുക്കും. മന്ത്രി കെ. രാജൻ സമ്മാനദാനം നിർവഹിക്കും. 19ന് 10,000 പാർട്ടി കുടുംബങ്ങളിൽ പതാക ഉയർത്തി പതാകദിനം ആചരിക്കും. ടി.എസ്.ജി.എ സ്റ്റേഡിയത്തിൽ ഇന്‍റർ കൊളീജിയറ്റ് വോളിബാൾ മത്സരം നടക്കും. 20 മുതൽ 23 വരെ സാംസ്കാരികോത്സവമാണ്. 20ന് കെ. സച്ചിദാനന്ദൻ ഉദ്ഘാടനം ചെയ്യും. 21ന് കുഞ്ഞുണ്ണി മാഷ് നഗറിൽ ബാലവേദി കലോത്സവവും മഹിളസംഘം കലോത്സവവും നടക്കും. 22ന് രാവിലെ ഏഴിന് എസ്.എൻ കോളജ് മൈതാനത്ത് ദക്ഷിണേന്ത്യൻ ക്രോസ് കൺട്രി ചാമ്പ്യൻഷിപ് അരങ്ങേറും. 23ന് പതാകജാഥകൾ തൃപ്രയാറിലെത്തും. സി.എൻ. ജയദേവൻ മുഖ്യപതാക ഉയർത്തും. സാംസ്കാരികോത്സവ സമാപനം ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. 24ന് വൈകീട്ട് പൊതുസമ്മേളനം പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. 25, 26 തീയതികളിൽ പ്രതിനിധി സമ്മേളനം ടി.എസ്.ജി.എ സ്റ്റേഡിയത്തിൽ നടക്കും. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ സംഘാടകസമിതി ചെയർമാൻ വി.എസ്. സുനിൽകുമാർ, സി.ആർ. മുരളീധരൻ, ടി.ആർ. രമേഷ് കുമാർ, കെ.പി. സന്ദീപ് എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.