ഈറോഡിൽ മരിച്ചനിലയിൽ കണ്ടെത്തിയിട്ട് ഇന്ന് ഒരുവർഷം തൃപ്രയാർ: ബംഗളൂരുവിൽ എൽഎൽ.ബി വിദ്യാർഥിനിയായിരുന്ന വലപ്പാട് കഴിമ്പ്രം തറയിൽ കാർത്തികേയന്‍റെയും കൈരളിയുടെയും മകൾ ശ്രുതിയുടെ മരണകാരണമറിയാൻ മദ്രാസ് ഹൈകോടതിയെ സമീപിക്കുമെന്ന് മാതാവ് കൈരളി വാർത്തസമ്മേളനത്തിൽ അറിയിച്ചു. കഴിഞ്ഞവർഷം ആഗസ്റ്റ് 17ന് ഈറോഡ് റെയിൽവേ സ്റ്റേഷൻ പരിസരത്താണ് ദുരൂഹ സാഹചര്യത്തിൽ ശ്രുതി മരിച്ചത്. ഒരുവർഷം പൂർത്തിയായിട്ടും ഫോറൻസിക് റിപ്പോർട്ട് ലഭിച്ചില്ല. മരണസമയത്ത് കൂടെയുണ്ടായിരുന്ന അരൂർ സ്വദേശി ഹരികൃഷ്ണൻ പിന്നീട് മയക്കുമരുന്നുമായി കൊച്ചിയിൽ പിടിയിലായി ജയിലിലാണ്. മൃതദേഹം ഈറോഡ് ഗവ. ആശുപത്രിയിലാണ് പോസ്റ്റ്മോർട്ടം ചെയ്തത്. ശ്രുതിയെ കൈകാലുകൾ കെട്ടിയനിലയിലാണ് ആശുപത്രിയിൽ എത്തിച്ചതെന്ന് ജീവനക്കാരിൽനിന്ന് അറിഞ്ഞിരുന്നെന്ന് കൈരളി പറഞ്ഞു. നട്ടെല്ലിന് ഒടിവുമുണ്ടായിരുന്നു. ശ്രുതിയെ കൊന്നതാണെന്നാണ് കരുതുന്നതെന്ന് മാതാവ് പറഞ്ഞു. മരിച്ച ദിവസം ശ്രുതി ഫോണിൽ വിളിച്ചിരുന്നു. വീട്ടിലേക്ക് വരുകയാണെന്നാണ് പറഞ്ഞത്. ഇളയ മകളോട് റെക്കോഡ് എഴുതിവെക്കാനും ഏൽപിച്ചിരുന്നു. ഓണമായതിനാൽ ശ്രുതിക്ക് പുതിയ വസ്ത്രം എടുത്തിരുന്നു. ശ്രുതിയുടെ ഫോണും ലാപ്ടോപ്പും ഹരികൃഷ്ണൻ പിടിച്ചുവെച്ചിരിക്കുകയാണ്. ഹരികൃഷ്ണൻ ആരാണെന്നും അയാളുമായി ശ്രുതിയുടെ ബന്ധമെന്താണെന്നും അറിയില്ല. ഈറോഡ് ആശുപത്രിയിലാണ് ആദ്യം കണ്ടത്. അവിടെ അയാളുടെ മാതാവും ബന്ധുക്കളും സുഹൃത്തായ കോഴിക്കോട്ടുകാരൻ ഹസദും ഉണ്ടായിരുന്നു. അപ്പോൾ അവരുടെ വ്യക്തമായ വിവരങ്ങൾ അറിയാനുള്ള അവസ്ഥയിലായിരുന്നില്ലെന്നും കൈരളി പറഞ്ഞു. തമിഴ്നാട്, കേരള മുഖ്യമന്ത്രിമാർക്ക് മകളുടെ മരണകാരണം അറിയാൻ അന്വേഷണം ആവശ്യപ്പെട്ട് നിവേദനം നൽകിയിട്ടുണ്ട്. മൂന്നുതവണ തമിഴ്നാട് ഡി.ഐ.ജിയെ കണ്ട് നിവേദനം നൽകിയിട്ടും ഫലമുണ്ടായില്ല. ഫോറൻസിക് റിപ്പോർട്ട് ലഭിച്ചില്ലെന്നാണ് സ്ഥിരം മറുപടി. ഒടുവിൽ ഇറക്കിവിടുകയും ചെയ്തു. ശ്രുതി കാർത്തികേയൻ ആക്ഷൻ കൗൺസിൽ പ്രസിഡന്‍റ് പി.എൻ. പ്രോവിന്‍റും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. -------------- TC R TPR photo 1 ശ്രുതി കാർത്തികേയൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.