കടലിൽ കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബത്തിനുമേൽ വായ്പ തിരിച്ചടവിന് സമ്മർദം

എറിയാട്: കടലിൽ കാണാതായ മത്സ്യത്തൊഴിലാളിയെ കണ്ടെത്താൻ തിരച്ചിൽ നടത്തുന്നതിനിടെ വായ്പ തുകയുടെ ആഴ്ച ഗഡു തിരിച്ചടവിനായി ധനകാര്യ സ്ഥാപനം കുടുംബത്തിനുമേൽ സമ്മർദമുയർത്തിയതായി പരാതി. കടലിൽ കാണാതായ സുബീഷിന്‍റെ മാതാവ് ഉൾപ്പെടെ 10 പേർ ചേർന്ന് എടുത്ത ഗ്രൂപ് ലോണിന്‍റെ ആഴ്ചയിലെ തിരിച്ചടവ് ഗഡു വാങ്ങാനെത്തിയ കലക്ഷൻ ഏജന്‍റ്​ 10 പേരുടേയും പണം കിട്ടാതെ പോകില്ലെന്ന് നിർബന്ധം പിടിക്കുകയായിരുന്നത്രെ. ഒടുവിൽ അയൽവാസി പണം സംഘടിപ്പിച്ചു കൊടുത്ത ശേഷമാണ് കലക്ഷൻ ഏജന്‍റ്​ മടങ്ങിയത്. കടലിൽ കാണാതായ യുവാവിന്‍റെ കുടുംബത്തോട് ക്രൂരമായി പെരുമാറിയ സ്ഥാപനത്തെ തീരദേശത്ത് ഇടപാട് നടത്താൻ അനുവദിക്കില്ലെന്ന് മത്സ്യത്തൊഴിലാളി യൂനിയൻ സി.ഐ.ടി.യു എറിയാട് അഴീക്കോട് യൂനിറ്റ് യോഗം മുന്നറിയിപ്പ് നൽകി. ഇ.വി. രമേശൻ അധ്യക്ഷത വഹിച്ചു. സംഭവത്തിൽ കോൺഗ്രസ് ഒന്നാം വാർഡ് കമ്മിറ്റി പ്രതിഷേധിച്ചു. കുടുംബത്തെയും നാട്ടുകാരെയും സമ്മർദത്തിലാക്കി വായ്പ ഗഡു നിർബന്ധപൂർവം വാങ്ങിയ ധനകാര്യ സ്ഥാപനത്തിനെതിരെ നടപടി വേണമെന്ന്​ യോഗം ആവശ്യപ്പെട്ടു. ടി.കെ. നസീർ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.