ഗുരുവായൂരിൽ തെരുവുനായ്ക്കൾക്ക് വാക്സിൻ നൽകും

ഗുരുവായൂർ: ക്ഷേത്ര പരിസരത്തുള്ള തെരുവുനായ്ക്കൾക്ക് പേവിഷ പ്രതിരോധ വാക്സിൻ നൽകാൻ ദേവസ്വം, നഗരസഭ, പൊലീസ് അധികൃതരുടെ യോഗത്തിൽ തീരുമാനം. ഇതിനായി സംസ്ഥാന മൃഗ സംരക്ഷണ വകുപ്പിന്‍റെ അനുമതിയോടെ നായ് പിടിത്തക്കാരുടെ സേവനം തേടും. ക്ഷേത്രപരിസരത്തുവെച്ച് ഭക്തർ നായ്ക്കൾക്ക് ഭക്ഷണം നൽകുന്നത് നിരുത്സാഹപ്പെടുത്താനും തീരുമാനിച്ചു. ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ അധ്യക്ഷത വഹിച്ചു. അഡ്മിനിസ്ട്രേറ്റർ കെ.പി. വിനയൻ, നഗരസഭ സെക്രട്ടറി ബീന എസ്. കുമാർ, എ.സി.പി കെ.ജി. സുരേഷ്, ടെമ്പ്​ൾ സ്റ്റേഷൻ ഇൻസ്പെക്ടർ സി. പ്രേമാനന്ദ കൃഷ്ണൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.