സംസ്ഥാന ഷട്ടിൽ ബാഡ്​മിന്‍റൺ ഷട്ടിൽ ചാമ്പ്യൻഷിപ് നാളെ മുതൽ തൃശൂരിൽ

തൃശൂർ: സംസ്ഥാന ഷട്ടിൽ ബാഡ്മിന്‍റൺ ചാമ്പ്യൻഷിപ് 10 മുതൽ 20 വരെ തൃശൂർ വി.കെ.എൻ. മേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുമെന്ന്​ സംഘാടകർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. 14 ജില്ലകളിൽനിന്നുമുള്ള 1372ൽപരം താരങ്ങൾ പങ്കെടുക്കും. 10ന്​ വൈകീട്ട്​ മൂന്നിന്​ ജൂനിയർ അന്തർജില്ല ചാമ്പ്യൻഷിപ്പിന്​ തുടക്കം കുറിക്കും. വൈകീട്ട്​ അഞ്ചിന്​ പി. ബാലചന്ദ്രൻ എം.എൽ.എ ഉദ്​ഘാടനം ചെയ്യും. 14 മുതൽ ജൂനിയർ മത്സരങ്ങളും 17 മുതൽ 20 വരെ സീനിയർ മത്സരങ്ങളും അരങ്ങേറും. സംസ്ഥാനത്ത് ആദ്യമായാണ്​ സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലെ ചാമ്പ്യൻഷിപ് ഒരേ വേദിയിൽതന്നെ അരങ്ങേറുന്നത്​. സംസ്ഥാന ഷട്ടിൽ ബാഡ്​മിന്‍റൺ അസോസിയേഷനും ജില്ല അസോസിയേഷനും ചേർന്ന്​ നടത്തുന്ന ചാമ്പ്യൻഷിപ്പിന്‍റെ നടത്തിപ്പിന്​ 101 അംഗ സംഘാടകസമിതി രൂപവത്​കരിച്ചിട്ടുണ്ട്​. അന്താരാഷ്ട്ര നിലവാരമുള്ള നാല്​ സിന്തറ്റിക് കോർട്ടുകളിലാണ് മത്സരങ്ങൾ നടക്കുന്നത്. വാർത്തസമ്മേളനത്തിൽ അസോസിയേഷൻ ജില്ല പ്രസിഡന്‍റ്​ ബാബു മേച്ചേരിപ്പിടി, സംസ്ഥാന വൈസ്​ പ്രസിഡന്‍റ്​ എം.എൻ. ഷാജി, ജില്ല സെക്രട്ടറി ജോസ്​ സേവ്യർ, ജില്ല ട്രഷറർ ജോയ്​ കെ. ആന്‍റണി, ജില്ല ജോയന്‍റ്​ സെക്രട്ടറി പി.ഒ. ജോയ്​ എന്നിവർ പ​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.