കെസ്ഫോമ ജില്ല സമ്മേളനം

തൃശൂർ: കേരള സംസ്ഥാന ചെറുകിട റൈസ് ഫ്ലവർ ആൻഡ്​ ഓയിൽ മില്ലേഴ്സ് അസോസിയേഷൻ (കെസ്ഫോമ) ജില്ല സമ്മേളനം ഐ.എൻ.ടി.യു.സി ജില്ല പ്രസിഡന്‍റ്​ സുന്ദരൻ കുന്നത്തുള്ളി ഉദ്​ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ്​ ജോസ് കുന്നംപിള്ളി അധ്യക്ഷത വഹിച്ചു. പുഴക്കൽ ബ്ലോക്ക് വ്യവസായ വികസന ഓഫിസർ ടി.ആർ. മിനി മുഖ്യപ്രഭാഷണം നടത്തി. സണ്ണി എലുവത്തിങ്കൽ സംസാരിച്ചു. ഫ്രാൻസിസ് കോനിക്കര സ്വാഗതവും സുനിൽ ദത്ത് നന്ദിയും പറഞ്ഞു. പരിശീലന പരിപാടി തൃശൂർ: അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽസ് വർക്ക്ഷോപ്സ്​ കേരള ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ വർക്ക്ഷോപ് ഉടമകൾക്കും തൊഴിലാളികൾക്കുമായി പുതിയ ഇരുചക്രവാഹനങ്ങളുടെ സർവിസ് സംബന്ധിച്ച പരിശീലന പരിപാടി സംഘടിപ്പിച്ചു. അസോസിയേഷൻ ജില്ല പ്രസിഡന്‍റ്​ എ.സി. ഡേവിസ് ഉദ്ഘാടനം ചെയ്തു. പരിശീലന കമ്മിറ്റി ജില്ല ചെയർമാൻ ടി.ജെ. സോജൻ അധ്യക്ഷത വഹിച്ചു. പി.ജെ. വർഗീസ്, എം.കെ. മുരളീധരൻ, കെ.സി. ജോജൻ, എം.പി. ജോൺസൺ, എം.വി. ജോസഫ് എന്നിവർ സംസാരിച്ചു. ഓട്ടോമൊബൈൽ ട്രെയിനർ അബ്ദുറഹീം ക്ലാസെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.