തൃശൂർ: ക്ഷേത്രങ്ങൾ വെറും ആരാധനാലയങ്ങളല്ല, സാംസ്കാരിക കൈമാറ്റത്തിനുള്ള ഇടങ്ങൾകൂടിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊച്ചിൻ ദേവസ്വം ബോർഡിന്‍റെ ത്രിസപ്തതി ആഘോഷം ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിരവധിയാളുകളുടെ ഉപജീവനവുമായി ബന്ധപ്പെട്ട ഇടങ്ങൾകൂടിയാണ് ആരാധനാലയങ്ങൾ. അവിടത്തെ ജീവനക്കാരെ സംരക്ഷിക്കുന്ന നയമാണ് സർക്കാറിന്‍റേതെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രകൃതി ദുരന്തങ്ങളും കോവിഡും വരുമാനം കുറച്ചപ്പോൾ സർക്കാർ 203 കോടി രൂപ ക്ഷേത്രങ്ങൾക്ക് നൽകി. അമ്പലങ്ങളുടെ നടത്തിപ്പിൽനിന്ന് സർക്കാർ മാറിനിൽക്കണമെന്ന് പറയുന്നവർ സർക്കാർ സഹായം ഇല്ലായിരുന്നെങ്കിൽ ക്ഷേത്രങ്ങളുടെ നിത്യനിദാന ചെലവുകളും ജീവനക്കാരുടെ ശമ്പള വിതരണവും ഇത്തരം വിഷമഘട്ടങ്ങളിൽ എങ്ങനെ നടക്കുമെന്ന് ആലോചിക്കണം. ക്ഷേത്രങ്ങളുടെ വരുമാനമെടുത്ത് സർക്കാർ ചെലവാക്കുകയാണെന്നും അതുകൊണ്ട് വരുമാനം സംരക്ഷിക്കാൻ ക്ഷേത്ര നടത്തിപ്പ് വിശ്വാസികളെ ഏൽപിക്കണമെന്നുമാണ് ചിലർ പ്രചരിപ്പിക്കുന്നത്. ഇത് ബോധപൂർവം അവാസ്തവം പ്രചരിപ്പിക്കലാണ്. കഴിഞ്ഞ സർക്കാറിന്‍റെ കാലത്ത് 1720 കോടി രൂപയാണ് ക്ഷേത്രങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനും മറ്റുമായി സർക്കാർ അനുവദിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. തൃശൂർ കൗസ്തുഭം ഹാളിൽ നടന്ന ചടങ്ങിൽ ബോർഡ് പ്രസിഡന്‍റ് വി. നന്ദകുമാർ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ കെ. രാധാകൃഷ്ണൻ, കെ. രാജൻ, ഡോ. ആർ. ബിന്ദു തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.