ഫാസ്ടാഗിൽ പണമില്ല; പാലിയേക്കര ടോളിൽ കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞിട്ടു

ആമ്പല്ലൂർ: ഫാസ്ടാഗില്‍ പണമില്ലാത്തതിനെ തുടര്‍ന്ന് പാലിയേക്കര ടോള്‍പ്ലാസയില്‍ കെ.എസ്.ആര്‍.ടി.സി ബസ് തടഞ്ഞിട്ടു. സ്ത്രീകള്‍ ഉള്‍പ്പെടെ 50 യാത്രക്കാര്‍ അര മണിക്കൂറോളം വഴിയില്‍ കുടുങ്ങി. പത്തനംതിട്ടയിലേക്ക്​ പോകുന്ന സൂപ്പര്‍ഫാസ്റ്റ് ബസാണ് വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിന് തടഞ്ഞിട്ടത്. ടോള്‍ബൂത്തിന് മുന്നിലെത്തിയപ്പോഴാണ് ഫാസ് ടാഗില്‍ ആവശ്യമായ തുകയില്ലെന്ന് അറിയുന്നത്. തുടര്‍ന്ന് ടോള്‍ ജീവനക്കാര്‍ ബസ് തടഞ്ഞിടുകയായിരുന്നു. യാത്രക്കാര്‍ ചോദ്യം ചെയ്‌തെങ്കിലും ടോള്‍ നല്‍കാതെ വിടില്ലെന്നായിരുന്നു ടോള്‍ അധികൃതരുടെ നിലപാട്. തുടർന്ന്​ യാത്രക്കാരെ മറ്റൊരു ബസില്‍ കയറ്റിവിട്ടു. ബസ് ജീവനക്കാര്‍ ടോള്‍ തുക പണമായി നല്‍കി മടങ്ങിപ്പോവുകയായിരുന്നു. മാര്‍ച്ച് മുതല്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്കും സാധാരണ വാഹനങ്ങള്‍ പോലെ ഫാസ്ടാഗ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഫാസ്ടാഗിൽ പണമില്ലാത്തതിനാൽ കഴിഞ്ഞ മാസവും കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞിട്ടിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.