ആമ്പല്ലൂർ: മണ്ണുത്തി-ഇടപ്പള്ളി ദേശീയപാതയിലെ പാലിയേക്കര ടോൾ പ്ലാസ പ്രവർത്തനം നിർത്തണമെന്ന് ആവശ്യപ്പെട്ട് കെ.കെ. രാമചന്ദ്രൻ എം.എൽ.എ കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരിക്കും മന്ത്രി പി.എ. മുഹമ്മദ് റിയാസിനും ദേശീയപാത പ്രോജക്ട് ഡയറക്ടർക്കും കത്ത് നൽകി. ദേശീയപാതയിൽ 60 കി.മീറ്ററിനുള്ളിൽ രണ്ട് ടോൾ ബൂത്ത് പാടില്ലെന്ന കേന്ദ്രനയം കേന്ദ്രമന്ത്രി ആവർത്തിച്ച സാഹചര്യത്തിലാണിത്. ദേശീയപാത 544 പാലക്കാട് മുതൽ ഇടപ്പള്ളി വരെ 60 കി.മീറ്ററിനുള്ളിൽ പാലിയേക്കരയിലും പന്നിയങ്കരയിലും ടോൾ പ്ലാസയുണ്ട്. പന്നിയങ്കര ടോൾ പ്ലാസയിലേക്ക് പാലിയേക്കരയിൽനിന്ന് 33 കി.മീറ്ററേ ഉള്ളൂവെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.