-ജാലകം- *പരീക്ഷ രജിസ്ട്രേഷൻ തൃശൂർ: ഈമാസം ഒന്നിന് ഫലം പ്രഖ്യാപിച്ച ഒന്നാം വർഷ ഫാംഡി ഡിഗ്രി സപ്ലിമെന്‍ററി പരീക്ഷ വിജയിച്ച് ഈമാസംതന്നെ നടത്തുന്ന മൂന്നാം വർഷ ഫാംഡി ഡിഗ്രി റെഗുലർ/ സപ്ലിമെന്‍ററി പരീക്ഷ എഴുതാൻ അർഹത നേടിയവർക്ക് നാല്, അഞ്ച് തീയതികളിൽ പിഴ കൂടാതെ രജിസ്റ്റർ ചെയ്യാം. *പരീക്ഷഫലം ജൂണിൽ നടത്തിയ ഒന്നാം വർഷ ഫാംഡി ഡിഗ്രി സപ്ലിമെന്‍ററി പരീക്ഷഫലം പ്രസിദ്ധീകരിച്ചു. റീടോട്ടലിങ്, ഉത്തരക്കടലാസുകളുടെയും സ്കോർ ഷീറ്റിന്‍റെയും ഫോട്ടോകോപ്പി എന്നിവക്ക് ബന്ധപ്പെട്ട കോളജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനായി ആഗസ്റ്റ് 12ന് വൈകീട്ട് അഞ്ചിനകം അപേക്ഷിക്കണം. *പരീക്ഷ ടൈംടേബ്ൾ ആഗസ്റ്റ് ഒമ്പതിന് തുടങ്ങുന്ന അഞ്ചാം സെമസ്റ്റർ ബി.ഫാം ഡിഗ്രി സപ്ലിമെന്‍ററി (2017 സ്കീം) പ്രാക്ടിക്കൽ, 16ന് തുടങ്ങുന്ന അവസാന വർഷ ബി.ഡി.എസ് ഡിഗ്രി പാർട്ട് -II റെഗുലർ/ സപ്ലിമെന്‍ററി പ്രാക്ടിക്കൽ, 22ന് തുടങ്ങുന്ന എം.ഡി.എസ് പാർട്ട് -II റെഗുലർ/ സപ്ലിമെന്‍ററി പ്രാക്ടിക്കൽ, 10ന് തുടങ്ങുന്ന സെക്കൻഡ് പ്രഫഷനൽ ബി.എ.എം.എസ് ഡിഗ്രി റെഗുലർ/ സപ്ലിമെന്‍ററി (2016, 2012, 2010 പാർട്ട് -I & പാർട്ട് -II) പ്രാക്ടിക്കൽ, 10ന് തുടങ്ങുന്ന ഫൈനൽ ബി.എച്ച്.എം.എസ് ഡിഗ്രി (2019 സ്കീം) റെഗുലർ/ സപ്ലിമെന്‍ററി പ്രാക്ടിക്കൽ എന്നീ പരീക്ഷകളുടെ ടൈംടേബ്ൾ പ്രസിദ്ധീകരിച്ചു. *റീടോട്ടലിങ് ഫലം ഏപ്രിലിൽ പരീക്ഷ നടത്തി ഫലം പ്രഖ്യാപിച്ച മൂന്നാം സെമസ്റ്റർ ബി.ഫാം ഡിഗ്രി സപ്ലിമെന്‍ററി (2017 സ്കീം), മേയിൽ പരീക്ഷ നടത്തി ഫലം പ്രഖ്യാപിച്ച നാലാം വർഷ ബി.എസ്സി എം.എൽ.ടി ഡിഗ്രി റെഗുലർ/ സപ്ലിമെന്‍ററി, മേയിൽ പരീക്ഷ നടത്തി ഫലം പ്രഖ്യാപിച്ച എട്ടാം സെമസ്റ്റർ ബി.ഫാം ഡിഗ്രി റെഗുലർ (2017 സ്കീം) എന്നിവയുടെ റീടോട്ടലിങ് ഫലം പ്രസിദ്ധീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.