-മഴക്കെടുതി -ജനറൽ റൗണ്ടപ്- തൃശൂർ: ബുധനാഴ്ച രാവിലെ മാറിനിന്നെങ്കിലും ഉച്ചയോടെ ജില്ലയിൽ മഴ കനത്തു. കഴിഞ്ഞ ദിവസം ചേറ്റുവയിൽ കടലില്‍ കാണാതായ രണ്ട് മത്സ്യത്തൊഴിലാളികളുടെ മൃതദേഹം വൈകീട്ട് കണ്ടെത്തി. പുല്ലുവിള സ്വദേശികളായ മണിയൻ, ഗിൽബർട്ട് എന്നിവരാണ് മരിച്ചത്. കോസ്റ്റ് ഗാർഡ് ഹെലികോപ്ടറിൽ നടത്തിയ തിരച്ചിലിൽ രണ്ട് നോട്ടിക്കൽ മൈൽ അകലെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ചാലക്കുടിയിൽ മഴയുടെ തിമിർപ്പ് കുറഞ്ഞെങ്കിലും പുഴയിലേക്ക് വനമേഖലയിൽനിന്നുള്ള മഴയിൽ ജലപ്രവാഹം തുടരുകയാണ്. അതിരപ്പിള്ളിയിൽ മഴവെള്ളപ്പാച്ചിലിന്‍റെ രൗദ്രത മാറ്റമില്ലാതെ തുടരുകയാണ്. ചാലക്കുടിപ്പുഴക്കുപുറമെ കുറുമാലി, കരുവന്നൂർ, മണലി പുഴകളിലും കനോലി കനാലും അടക്കം ജലസമൃദ്ധമാണ്. കഴിഞ്ഞ ദിവസം തുറന്ന പത്തായക്കുണ്ട് അണക്കെട്ട് ഒഴിച്ച് ബാക്കിയുള്ളവ നിരീക്ഷണത്തിലാണ്. ജില്ലയുടെ തീര, ഇട നാടുകളിൽ വെള്ളക്കെട്ട് തുടരുകയാണ്. മഴമൂലം കഴിഞ്ഞ 24 മണിക്കൂറില്‍ ഭാഗികമായി 13 വീട് തകര്‍ന്നു. ചാവക്കാട് ആറ്, തൃശൂര്‍ മൂന്ന്, കൊടുങ്ങല്ലൂര്‍ രണ്ട്, മുകുന്ദപുരത്തും ചാലക്കുടിയിലും ഓരോ വീടുകള്‍ വീതവും തകര്‍ന്നു. ജില്ലയിലെ നാല് താലൂക്കിലെ 37 ക്യാമ്പിൽ 444 കുടുംബങ്ങളിൽനിന്നായി 1451പേരുണ്ട്. ജില്ലയിൽ കടലേറ്റം ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.